ആരേലും വിളിച്ചാല്‍ അപ്പോള്‍ തന്നെ മുസ്ലിം ലീഗുകാര്‍ പോവേണ്ടതില്ല, രാജ്യസ്‌നേഹപരവും സാമുദായികവുമായ പ്രത്യേകതകള്‍ നോക്കണം: സ്വാദിഖലി തങ്ങള്‍

0
196

കോഴിക്കോട്: ആരെലും വിളിച്ചാല്‍ അപ്പോള്‍ തന്നെ പോവേണ്ട കാര്യം മുസ്ലിം ലീഗുകാര്‍ക്കില്ലെന്നും രാജ്യസ്‌നേഹപരവും സാമൂദായികവും സാമൂഹികവുമായ പ്രത്യേകതകള്‍ നോക്കണമെന്ന് ലീഗ് ആധ്യക്ഷന്‍ പാണക്കാട് സ്വാദിഖലി തങ്ങള്‍ ശിഹാബ് തങ്ങള്‍. പാര്‍ട്ടിയുടെ അച്ചടക്കമുള്ള അനുയായികളായി മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ മുന്നോട്ടു പോവണം. പാര്‍ട്ടിക്ക് പാര്‍ട്ടയുടേതായ തീരുമാനമുണ്ടാവും, അതാണ് എല്ലാവരും അനുസരിക്കേണ്ടത്. പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ എന്തെങ്കിലും പറഞ്ഞാല്‍ അതു പാര്‍ട്ടി തീരുമാനമായി കണക്കാകരുത്. പാര്‍ട്ടിയുടെ തീരുമാനം പാര്‍ട്ടി പ്രഖ്യാപിക്കും. വ്യാഖ്യാതാക്കളുടെ തീരുമാനം പാര്‍ട്ടി തീരുമാനമായി ആരും തെറ്റിദ്ധരിക്കരുത്. എവിടേക്കും പോവുമ്പോഴും വരുമ്പോഴും ചിന്തിക്കണം. ആരെലും വിളിച്ചാല്‍ അപ്പോള്‍ തന്നെ പോവേണ്ടതില്ല, സാമൂഹികവു സാമൂദായികവും രാജ്യസ്‌നേഹപരവുമായ പ്രത്യേകതകള്‍ കൂടി നോക്കണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. കേസരിയുടെ പരിപാടിയില്‍ ലീഗ് നേതാവ് കെ.എന്‍.എ ഖാദര്‍ പങ്കെടുത്തത് കഴിഞ്ഞ ദിവസം വലിയ വിവാദമായിരുന്നു.

ഞാന്‍ ആര്‍.എസ്.എസിന്റെ പരിപാടിയില്‍ പങ്കെടുത്തിട്ടില്ലെന്നും സ്‌നേഹബോധി എന്ന പരിപാടിയിലാണ് പങ്കെടുത്തതെന്നും സിനിമക്കാരനായ രണ്‍ജി പണികറും ആര്‍ടിസ്റ്റ് മധനനും ആ പരിപാടിയില്‍ പങ്കെടുത്തിരുന്നുവെന്നും കെ.എന്‍.എ ഖാദര്‍ മറുപടിയും പറഞ്ഞിരുന്നു. ആര്‍.എസ്.എസുകാര്‍ എന്നെ വിളിച്ചിട്ടില്ല. ബുദ്ധന്റെ പ്രതിമയുടെ ഉദ്ഘാടന ചടങ്ങായിരുന്നുവത്. അത് ആര്‍.എസ്.എസിന്റെ പരിപാടിയായിരുന്നില്ല. ഞാന്‍ ക്രൈസ്തവരുടെ പരിപാടിക്കും പോയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തിമാക്കിയിരുന്നു.

എന്നാല്‍ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്നതിന് ലീഗ് നേതാക്കള്‍ക്ക് വിലക്കുണ്ടെന്നും കെ.എന്‍.എ ഖാദര്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും പരിപാടിയുടെ വിഡിയോ നോക്കി വിശദീകരണം തൃപ്തികരണമാണോ എന്ന് പരിശോധിക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here