ഹിജാബ് വിവാദം തളര്‍ത്തിയില്ല; 12-ാം ക്ലാസ് പരീക്ഷയില്‍ 597 മാര്‍ക്ക് നേടി ഇല്‍ഹാം, കൈയ്യടി

0
132

ബംഗളൂരു: ഹിജാബ് വിവാദത്തിനിടയിലും 12-ാം ക്ലാസില്‍ മികച്ച വിജയം കരസ്ഥമാക്കി ഇല്‍ഹാം. കര്‍ണാടകയിലെ 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ സയന്‍സ് സ്ട്രീമില്‍ രണ്ടാം റാങ്കാണ് ഇല്‍ഹാം നേടിയെടുത്തത്.

ഹിജാബ് ധരിച്ച് ക്ലാസിലെത്തി 600-ല്‍ 597 മാര്‍ക്ക് നേടിയാണ് ഇല്‍ഹാം കൈയ്യടി നേടുന്നത്. മികച്ച വിജയം കരസ്ഥമാക്കിയ ഇല്‍ഹാമിനെ നിരവധി പേരാണ് അഭിനന്ദിക്കുന്നത്. മംഗലാപുരം സെന്റ് അലോഷ്യസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ഇല്‍ഹാം.

ബോര്‍ഡ് പരീക്ഷയില്‍ മികച്ച വിജയം ലഭിച്ചതോടെ ക്ലിനിക്കല്‍ സൈക്കോളജിയില്‍ തുടര്‍ പഠനം നടത്താനാണ് ആഗ്രഹമെന്ന് ഇല്‍ഹാം വ്യക്തമാക്കി. പിതാവ് മുഹമ്മദ് റഫീഖ് മുമ്പ് ഗള്‍ഫില്‍ ഐടി ജീവനക്കാരനായി ജോലി ചെയ്തു, ഇപ്പോള്‍ വിരമിച്ചു. അമ്മ മൊയ്സത്തുല്‍ കുബ്ര വീട്ടമ്മയാണ്.

അധ്യാപകരില്‍ നിന്ന് തനിക്ക് മികച്ച പിന്തുണ ലഭിച്ചുവെന്നും പ്രീ-ബോര്‍ഡ് പരീക്ഷയില്‍ മികച്ച നേടാനായെന്നും ഇല്‍ഹാം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 598 മാര്‍ക്ക് നേടിയ സിമ്രാന്‍ റാവുവിനാണ് പരീക്ഷയില്‍ ഒന്നാം റാങ്ക്. ശനിയാഴ്ചയാണ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here