സെർവിക്കൽ ക്യാൻസറിനെ ചെറുക്കാനുള്ള വാക്സിൻ പുറത്തിറക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട്

0
331

സെർവിക്കൽ ക്യാൻസറിനെ (cervical cancer) ചെറുക്കാനുള്ള വാക്സിൻ നവംബറോടെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ. സെർവിക്കൽ ക്യാൻസറിനെതിരായി 2022 നവംബർ മാസത്തോടെ രാജ്യത്തെ ആദ്യത്തെ തദ്ദേശീയ ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്‌സിൻ (എച്ച്‌പിവി)  അവതരിപ്പിക്കും.

ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിക്ക് കീഴിൽ എച്ച്പിവി വാക്സിനേഷൻ ഉൾപ്പെടുത്തണമെന്ന് നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ (എൻ‌ടി‌എ‌ജി‌ഐ) കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് ശുപാർശ ചെയ്തതിന് പിന്നാലെയാണ് നടപടി.

സെർവിക്കൽ ക്യാൻസർ എന്നത് സെർവിക്സിലോ ഗർഭപാത്രത്തിന്റെ ഏറ്റവും താഴെയുള്ള ഭാഗങ്ങളിലോ ഉള്ള ഒരു അർബുദമാണ്. ട്യൂമർ സ്ക്രീനിംഗിലൂടെയും എച്ച്പിവി വാക്സിനിലൂടെയും അത് തടയാം.

9-14 വയസ് പ്രായമുള്ള പെൺകുട്ടികൾക്ക് വാക്സിനേഷൻ നൽകാനാണ് മന്ത്രാലയം പദ്ധതിയിടുന്നത്. നിലവിൽ, സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് വാക്സിൻ ലഭ്യമാവുന്നത്. ഒരു ഡോസിന് 4,000 രൂപ വരെയാണ് വില. ഓരോ വർഷവും ഇന്ത്യയിൽ 80,000-90,000 സെർവിക്കൽ ക്യാൻസർ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു.

‘ ഈ വാക്‌സിൻ പുറത്തിറക്കുന്നതിന് മുമ്പ് രക്ഷിതാക്കളെയും സ്‌കൂൾ അധികൃതരെയും ബോധവത്കരിക്കുന്നതിന് കേന്ദ്രം ഒരു വലിയ ബോധവൽക്കരണ പരിപാടി ആരംഭിക്കും. നിലവിൽ എച്ച്പിവി വാക്സിൻ സ്വകാര്യ മേഖലയിൽ മാത്രമേ ഒരു ഡോസിന് 3,500 മുതൽ 4,000 രൂപ വരെ ലഭിക്കൂ. എന്നിരുന്നാലും, വാക്സിനേഷൻ കോഴ്സ് പൂർത്തിയാക്കാൻ രണ്ട് ഡോസുകൾ ആവശ്യമാണ്. പലർക്കും അവരുടെ കൗമാരക്കാരായ പെൺമക്കൾക്ക് ഈ വാക്സിൻ താങ്ങാൻ കഴിയില്ല, കാരണം ഇത് വളരെ ചെലവേറിയതാണ്…- ‘എൻ‌ടി‌എ‌ജി‌ഐ മേധാവി ഡോ. എൻ‌കെ അറോറ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here