സിദ്ദീഖിന്റെ കൊലപാതകം; അന്വേഷണത്തിന് പ്രത്യേക സംഘം, മരണകാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് റിപ്പോര്‍ട്ട്

0
377

കാസര്‍ഗോഡ് പ്രവാസി യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയാണ് അന്വേഷണത്തിനായി പുതിയ പതിനാറംഗ സംഘത്തെ നിയോഗിച്ചത്. കാസര്‍കോട് ഡി വൈ എസ് പി ബാലകൃഷ്ണന്‍ നായര്‍, ക്രൈം റക്കോര്‍ഡ്‌സ് ബ്യൂറോ ഡി വൈ എസ് പി യു പ്രേമന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ സംഘം കേസന്വേഷിക്കുക.

പ്രവാസിയായ അബൂബക്കര്‍ സിദ്ദീഖാണ് മരിച്ചത്. ഇയാളുടെ മരണത്തിന് കാരണം തലയ്‌ക്കേറ്റ ക്ഷതമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. ആന്തരിക അവയങ്ങള്‍ക്കേറ്റ പരുക്കും മരണ കാരണമായി. കാലിന്റെ ഉപ്പുറ്റിയില്‍ അടികൊണ്ട് നീലച്ച പാടുകളും കണ്ടെത്തിയിരുന്നു. ഞായറാഴ്ചയാണ് സിദ്ദീഖിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സിദ്ദിഖിനെ ഉച്ചയ്ക്ക് രണ്ടുപേര്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം. തട്ടിക്കൊണ്ടുപോയവര്‍ കൊലപ്പെടുത്തിയ ശേഷം ആശുപത്രിയില്‍ എത്തിച്ച് മുങ്ങിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. തട്ടിക്കൊണ്ടുപോയ സംഘവും സിദ്ദിഖും തമ്മിലുണ്ടായിരുന്ന മുന്‍കാല സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചും വിശദമായി അന്വേഷിക്കുന്നുണ്ട്.

സിദ്ദീഖിന്റെ സഹോദരന്‍ മുഗുറോഡിലെ അന്‍വറിനെയും ഒരു സംഘം തട്ടിക്കൊണ്ടുപോയിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ദിഖിനെ ദുബായില്‍ നിന്നും വിളിച്ച് വരുത്തി തട്ടിക്കൊണ്ടുപോയത്. ഗുരുതര പരിക്കുകളോടെ അന്‍വറിനെ മംഗലാപുരത്തെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here