വാഹന ഇന്‍ഷുറന്‍സിന് ചെലവേറും; ഉയര്‍ന്ന നിരക്ക് ഇന്നുമുതല്‍, ഇലക്ട്രിക് വാഹനത്തിന് കുറയും

0
230

വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് ചെലവേറും. തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം കേന്ദ്രം വര്‍ധിപ്പിച്ചു. പുതുക്കിയനിരക്ക് ഇന്ന് നിലവില്‍ വന്നു.വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ബസുകള്‍ക്ക് പ്രീമിയത്തില്‍ 15 ശതമാനം ഇളവനുവദിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം വിജ്ഞാപനത്തില്‍ അറിയിച്ചു. സ്വകാര്യ രജിസ്ട്രേഷനുള്ള വിന്റേജ് കാറുകള്‍ക്ക് പ്രീമിയത്തിന്റെ പകുതി അടച്ചാല്‍മതി.

വൈദ്യുതവാഹനങ്ങള്‍ക്ക് 15 ശതമാനവും ഹൈബ്രിഡ് വൈദ്യുതവാഹനങ്ങള്‍ക്ക് 7.5 ശതമാനവും ഇളവുനല്‍കും. രണ്ടുവര്‍ഷത്തെ കോവിഡ് ഇടവേളയ്ക്കുശേഷമാണ് അടിസ്ഥാന പ്രീമിയം തുക വര്‍ധിപ്പിക്കുന്നത്. 2019-’20 സാമ്പത്തികവര്‍ഷമായിരുന്നു അവസാനം സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയം പുതുക്കിയത്.

പുതിയവാഹനങ്ങള്‍ വാങ്ങുമ്പോള്‍ കാറാണെങ്കില്‍ മൂന്നുവര്‍ഷത്തെയും ഇരുചക്രവാഹനമാണെങ്കില്‍ അഞ്ചുവര്‍ഷത്തെയും സിംഗിള്‍ പ്രീമിയം നിര്‍ബന്ധമാണ്. ഇതില്‍ ഒരുവര്‍ഷത്തെ പൂര്‍ണ ഇന്‍ഷുറന്‍സും ബാക്കി തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. വാഹനാപകടംകാരണം പൊതുജനങ്ങള്‍ക്കോ അവരുടെ മുതലിനോ വസ്തുവകകള്‍ക്കോ ഉണ്ടായേക്കാവുന്ന നഷ്ടങ്ങളാണ് തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസിയില്‍ കവര്‍ ചെയ്യുന്നത്.

പുതിയ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിരക്ക് രൂപയില്‍ (പഴയനിരക്ക്ബ്രാക്കറ്റില്‍)

സ്വകാര്യ കാര്‍: വാര്‍ഷിക പ്രീമിയം മൂന്നുവര്‍ഷ സിംഗിള്‍ പ്രീമിയം

  • എന്‍ജിന്‍ 1000 സി.സി. വരെ: 2094 (2072) 6521 (5286)
  • 1000 സി.സി.- 1500 സി.സി.: 3416 (3221) 10,640 (9534)
  • 1500 സി.സി.ക്ക് മുകളില്‍: 7897 (7890) 24,596 (24,305)

ഇരുചക്രവാഹനങ്ങള്‍: വാര്‍ഷിക പ്രീമിയം അഞ്ചുവര്‍ഷ സിംഗിള്‍ പ്രീമിയം

  • എന്‍ജിന്‍ 75 സി.സി.: 538 (482) 2901 (1045)
  • 75 സി.സി.- 150 സി.സി.: 714 (752) 3851 (3285)
  • 150 സി.സി.- 350 സിസി: 1366 (1193) 7365 (5435)
  • 350 സി.സി.ക്ക് മുകളില്‍: 2804 (2323) 15,117 (13,034)

പുതിയ വൈദ്യുതവാഹനങ്ങള്‍

സ്വകാര്യ കാര്‍: മുന്നുവര്‍ഷ സിംഗിള്‍ പ്രീമിയം

  • എന്‍ജിന്‍ 30 കിലോവാട്ടില്‍ കൂടാത്തത്: 5543
  • 30 കിലോവാട്ടിനുമുകളില്‍ 65 കിലോവാട്ടില്‍ കൂടാത്തത്: 9044
  • 65 കിലോവാട്ടിനുമുകളില്‍: 20,907

ഇരുചക്രവാഹനം: അഞ്ചുവര്‍ഷ സിംഗിള്‍ പ്രീമിയം

  • മൂന്നു കിലോവാട്ടില്‍ കൂടാത്തത്: 2466
  • മൂന്നു കിലോവാട്ടിനുമുകളില്‍ ഏഴുകിലോവാട്ടില്‍ കൂടാത്തത്: 3273
  • ഏഴുകിലോവാട്ടിന് മുകളില്‍ 16 കിലോവാട്ടില്‍ കൂടാത്തത്: 6260
  • 16 കിലോവാട്ടിനുമുകളില്‍: 12,849

LEAVE A REPLY

Please enter your comment!
Please enter your name here