ന്യൂഡൽഹി: റസ്റ്റോറന്റുകളിലെ ഭക്ഷണത്തിന് സർവീസ് ചാർജ് ഈടാക്കുന്നത് നിർത്തലാക്കാൻ കേന്ദ്രം നിയമം കൊണ്ടുവരും. സർവീസ് ചാർജ് ഈടാക്കുന്നത് ശരിയായ രീതിയല്ലെന്ന് ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത്കുമാർ സിങ് പറഞ്ഞു.
2017ൽ തന്നെ മാർഗനിർദേശം ഇറക്കിയെങ്കിലും റസ്റ്റോറന്റ് ഉടമകൾ നടപ്പാക്കിയില്ല. നിയമം കൊണ്ടുവരുമ്പോൾ നടപ്പാക്കാൻ ബാധ്യസ്ഥമാകും. റസ്റ്റോറന്റ് ഉടമ അസോസിയേഷൻ പ്രതിനിധികളുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.