രാജ്യത്ത് 111 രാഷ്ട്രീയ പാർട്ടികളുടെ രജിസ്‌ട്രേഷൻ തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി

0
283

ന്യൂഡൽഹി: രാജ്യത്തെ 111 രാഷ്ട്രീയ പാർട്ടികളുടെ രജിസ്‌ട്രേഷൻ തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി. രജിസ്റ്റർ ചെയ്യുകയും എന്നാൽ അംഗീകാരം നേടാത്തതുമായ 2100 രാഷ്ട്രീയ പാർട്ടികളിൽനിന്നാണ് 111 എണ്ണത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കിയത്. ആർ.പി ആക്ട് 1951ലെ സെക്ഷൻ 29എ, 29സി പ്രകാരമായിരുന്നു നടപടി.

ആദ്യഘട്ടത്തിൽ (മെയ് 25ന്) അംഗീകാരമില്ലാത്ത 87 രാഷ്ട്രീയ പാർട്ടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ 111 രാഷ്ട്രീയ പാർട്ടികളുടെ രജിസ്‌ട്രേഷൻ കൂടി തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയിരിക്കുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here