മരണം ഉറപ്പാക്കിയ അമ്മയുടെ അവസാന ആഗ്രഹം നിറവേറ്റുന്ന മകന്‍; കണ്ണുനനയ്ക്കുന്ന വീഡിയോ

0
433

രു കുഞ്ഞിനെ വളര്‍ത്താന്‍ അമ്മ കടന്നുപോകുന്ന കഷ്ടപ്പാടുകളുടെ ആഴം എത്ര പറഞ്ഞാലും തീരില്ല. ഉറക്കം നഷ്ടപ്പെടുന്ന രാത്രികളും പ്രസവത്തിന് ശേഷമുണ്ടാകുന്ന വേദനയും മാനസിക പ്രശ്‌നങ്ങളുമെല്ലാം അതിജീവിക്കുന്നവരാണ് അമ്മമാര്‍. അങ്ങനെയുള്ള അമ്മമാരുടെ സ്വപ്‌നം സാധിച്ചുകൊടുക്കാന്‍ ഏതറ്റം വരേയും പോകും മക്കള്‍. അത്തരത്തില്‍ ഹൃദ്യമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

അര്‍ബുദ ബാധിതയായ അമ്മയുടെ അന്ത്യാഭിലാഷം ഒരു മകന്‍ സാധിച്ചുകൊടുക്കുന്നതാണ് ഈ വീഡിയോയില്‍ കാണിക്കുന്നത്. മകന്‍ ഡാല്‍ട്ടണ്‍ ബിരുദം കരസ്ഥമാക്കുന്നത് നേരിട്ടു കാണണം എന്നായിരുന്നു അമ്മ സ്റ്റെഫാനിനോര്‍ത്ത്കോട്ടിന്റെ അന്ത്യാഭിലാഷം.

ടെര്‍മിനല്‍ ക്യാന്‍സര്‍ ആണെന്ന് സ്ഥിരീകരിച്ച ശേഷം രണ്ടു വര്‍ഷത്തോളം സ്റ്റെഫാനി നോര്‍ത്ത്കോട്ട് ആ നിമിഷത്തിനായി കാത്തിരുന്നു. വേദന കാര്‍ന്നുതിന്നുമ്പോഴും, മരണം തൊട്ടടുത്തുണ്ടെന്ന് ഓര്‍മ വരുമ്പോഴുമെല്ലാം ആ ബിരുദാനച്ചടങ്ങിനായിട്ടായിരുന്നു സ്റ്റെഫാനിയുടെ കാത്തിരിപ്പ്. ഒടുവില്‍ ചടങ്ങ് ആശുപത്രിയില്‍ സംഘടിപ്പിച്ചാണ് ഡാല്‍ട്ടണ്‍ അമ്മയുടെ അന്ത്യാഭിലാഷം പൂര്‍ത്തീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here