ബിജെപി നേതാവിന് സർക്കാർ അഭിഭാഷകനായി നിയമനം; എതിർപ്പുമായി സിപിഐഎമ്മിന്റെ അഭിഭാഷക സംഘടന

0
210

ഇടുക്കിയിൽ ബിജെപി നേതാവിന് സർക്കാർ അഭിഭാഷകനായി നിമയനം. ബിജെപി ജില്ലാ നേതാവ് പികെ വിനോജ്കുമാറിനാണ് നിമയനം നൽകിയത്. ദേവികുളം സബ് കോടതിയിൽ അഡിഷണൽ പ്രോസിക്യൂട്ടർ, അഡിഷണൽ ​ഗവൺമെന്റ് പ്ലീഡർ പദവിയിലാണ് ഇദ്ദേഹത്തിന് നിയമനം നൽകിയത്.

ലോ സെക്രട്ടറിയുടെ നിർദേശപ്രകാരമാണ് നിമയനം നൽകി ഉത്തരവ് പുറപ്പെടുവിച്ചത്. സിപിഐഎമ്മിന്റെ അഭിഭാഷക സംഘടനയിൽ നിന്ന് ഉൾപ്പടെ ശക്തമായ എതിർപ്പ് ഉയർന്നതോടെ നിമയനം റദ്ദാക്കാനും ശ്രമം നടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒബിസി മോർച്ചയുടെ ജില്ലാ ഭാരവാഹിയും ബി ജെ പി ജില്ലാ കമ്മറ്റിയംഗവുമാണ് വിനോജ് കുമാർ.

LEAVE A REPLY

Please enter your comment!
Please enter your name here