പാലക്കാട്: വാഹനാപകടങ്ങളുടെ തോത് കൂടിയ സാഹചര്യത്തില്‍ പരിശോധനകളും നടപടികളും ശക്തമാക്കി മോട്ടോര്‍വാഹനവകുപ്പ്. ഹെല്‍മെറ്റ് ധരിക്കാതെയുള്ള യാത്രയുള്‍പ്പെടെ ചെറിയ നിയമലംഘനങ്ങള്‍ക്കുപോലും ഡ്രൈവിങ് ലൈസന്‍സ് മരവിപ്പിക്കുന്നതടക്കം കടുത്ത നടപടികളെടുക്കാന്‍ എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ.മാര്‍ക്ക് നിര്‍ദേശം. മഴക്കാലം വരുന്നതോടെ വാഹനാപകടങ്ങള്‍ കൂടാനുള്ള സാഹചര്യംകൂടി വിലയിരുത്തിയാണ് നടപടി.