കോട്ടയം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ചയാണ് കളക്ടറേറ്റ് മാർച്ച് നടത്തിയതെങ്കിലും ജലപീരങ്കിയുടെ പീഡനമേൽക്കേണ്ടിവന്നത് ലോട്ടറി വിൽപ്പനക്കാരി വള്ളിയമ്മാൾക്ക്. പ്രകടനമായി എത്തിയ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച ഉടൻ അപ്രതീക്ഷതമായി പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഈസമയം ഇതുവഴി നടന്നുപോയ നഗരത്തിൽ ലോട്ടറി വിൽക്കുന്ന കാരാപ്പുഴ സ്വദേശി വള്ളിയമ്മാൾ ജലപീരങ്കിക്ക് മുന്നിൽപ്പെടുകയായിരുന്നു.
ദൂരേയ്ക്ക് തെറിച്ച് വീണ വള്ളിയമ്മാളിന് രക്ഷകരായത് സരമക്കാരും പൊലീസുമാണ്. വള്ളിയമ്മാളിനെ താങ്ങിയെടുത്ത യുമോർച്ച പ്രവർത്തകർ പൊലീസിന് നേരെ തിരിഞ്ഞു. അബദ്ധത്തിന് വള്ളിയമ്മാളിനോട് മാപ്പു പറഞ്ഞ പൊലീസ് ഒടുവിൽ സ്വന്തം വാഹനത്തിൽ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു.