കല്യാണത്തിനുമുമ്പേ വരനും വധുവും സ്ഥലംവിട്ടു; പോലീസിനെ പൊല്ലാപ്പിലാക്കി ‘ഒളിച്ചോട്ടം’

0
343

മാള: പ്രതിശ്രുതവരനെയും വധുവിനെയും കാണാതായത് പോലീസിന് പൊല്ലാപ്പായി. വിവാഹം നിശ്ചയിച്ച ശേഷമാണ് ഇരുവരെയും കഴിഞ്ഞ ദിവസം കാണാതായത്. തിങ്കളാഴ്‌ച മുതൽ യുവതിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ മാള പോലീസിൽ പരാതി നൽകി. എന്നാൽ, പ്രതിശ്രുതവരൻ മൂന്നാറിലേക്ക് പോകുന്നുവെന്ന് വീട്ടിൽ അച്ഛനോട് പറഞ്ഞാണ് സ്ഥലംവിട്ടത്. ഇരുവരും മാളയിൽനിന്ന് ഒരുമിച്ച് ബൈക്കിൽ പോയതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇരുവരുടെയും മൊബൈൽ ഫോൺ ഓഫ് ചെയ്തിരിക്കുകയാണ്.

ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹത്തിന് യുവതിയുടെ കുടുംബത്തിന് ആദ്യം താത്‌പര്യമില്ലായിരുന്നു. നിർബന്ധത്തിന് വഴങ്ങി കുടുംബക്കാർ സമ്മതിക്കുകയായിരുന്നു. പരാതി ലഭിച്ചതോടെ ഈ ഒളിച്ചോട്ടം പോലീസിനാണ് തലവേദനയായത്.

വീട്ടിൽ പറയാതെ യുവതിയും പറഞ്ഞ് യുവാവും സ്ഥലംവിട്ടതോടെ സുഹൃത്തുക്കളിൽനിന്ന് പോലീസ് വിവരങ്ങൾ ശേഖരിച്ചു. യുവതി തിരിച്ചുവരുമെന്ന് കരുതി കാത്തിരുന്നിട്ടും കാണാതായപ്പോഴാണ് ബുധനാഴ്‌ച പോലീസിൽ പരാതി നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here