ഉഡുപ്പി: കർണാടകത്തില്‍ റോഡിന് ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്സെയുടെ പേരിട്ടത് വിവാദത്തില്‍. ഉഡുപ്പി ജില്ലയിലെ കാര്‍ക്കള താലൂക്കില്‍ പുതുതായി നിര്‍മിച്ച റോഡിനാണ് ഗോഡ്‌സെയുടെ പേരിട്ടിരിക്കുന്നത്.
‘പദുഗിരി നാഥുറാം ഗോഡ്സെ റോഡ്’ എന്നാണ് ബോര്‍ഡില്‍ പേരെഴുതിയിരുന്നത്. ഇതിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ ഗോഡ്സെയുടെ പേരെഴുതിയ ബോര്‍ഡ് ഗ്രാമപഞ്ചായത്ത് അധികൃതര്‍ നീക്കം ചെയ്തു. അധികൃതരുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
A street named after #nathuramgodse has come up at bola gram Panchayat, Padugiri in coastal #Karnataka#Udupi. Local officials who came to know of it went to the spot and removed it. Opposition parites has targeted state #BJP govt saying it is Godse's #India and not of #Gandhi's. pic.twitter.com/Ck7lFpa3t7
കര്‍ണാടക ഊര്‍ജ മന്ത്രി വി. സുനില്‍ കുമാറിന്റെ മണ്ഡലത്തില്‍പ്പെടുന്ന കാര്‍ക്കള താലൂക്കിലെ ബോലോ ഗ്രാമപഞ്ചായത്തിലെ പാതയോരത്താണ് ബോര്‍ഡ് സ്ഥാപിച്ചത്. ഇത് സ്ഥാപിച്ചത് സര്‍ക്കാരോ പഞ്ചായത്ത് അധികൃതരോ അല്ലെന്ന് മന്ത്രി പറഞ്ഞു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ പിടികൂടുമെന്നും മന്ത്രി വ്യക്തമാക്കി.