ഉറുമ്പുകളുടെ ‘സ്വർണക്കടത്ത്’; എങ്ങനെ കേസെടുക്കുമെന്ന് സോഷ്യൽ മീഡിയ

0
608

റുമ്പുകളുടെ പ്രയത്‌നശേഷി പ്രത്യേകിച്ച് എടുത്തു പറയേണ്ട കാര്യമല്ല. സ്വന്തം ഭാരത്തേക്കാള്‍ ഇരട്ടിയും അതിലേറെയും കനമുള്ള അരിമണിയൊക്കെ ‘കൂളായി’ ചുമന്നുകൊണ്ടുപോവുന്നവരാണ് ഉറുമ്പുകള്‍. ഉറുമ്പിനെപ്പോലെ അധ്വാനിക്കണം എന്നൊക്കെ പറയാറുള്ളതും അതുകൊണ്ടാണ്.

അധ്വാനമൊക്കെ ശരി തന്നെ, എന്നാലും ഇതിത്തിരി കൂടുതലല്ലേ എന്നാണ് വൈറല്‍ ആയ ഈ പുതിയ വിഡോയ കണ്ട് സൈബര്‍ ലോകം ചോദിക്കുന്നത്. അരിമണിയോ പഞ്ചസാരയോ ഒന്നുമല്ല, ഒരു സ്വര്‍ണമാലയാണ് ഇതില്‍ ഉറുമ്പുകള്‍ ചുമന്നുകൊണ്ടുപോവുന്നത്. എന്തായാലും സ്വര്‍ണക്കടത്തുകാരനെ ആരോ വിഡിയോയില്‍ കുടുക്കി, കൈയോടെ ഇന്റര്‍നെറ്റിലെത്തിച്ചു. വൈറല്‍ ആയി പറക്കുകയാണ് ഉറുമ്പുകളുടെ സ്വര്‍ണക്കടത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here