ആന്ധ്രാപ്രദേശിൽ ഓട്ടോറിക്ഷയിലേക്ക് വൈദ്യുതി കമ്പി പൊട്ടിവീണ് ഏഴുപേർ വെന്തുമരിച്ചു

0
296

തിരുപ്പതി: ആന്ധ്രപ്രദേശിൽ ഓട്ടോറിക്ഷയുടെ മേൽ വൈദ്യുതി കേബിൾ പൊട്ടി വീണ് ഏഴ് മരണം. സത്യസായി ജില്ലയിലെ ചിലകൊണ്ടൈപല്ലി ഗ്രാമത്തിൽ ഇന്ന് രാവിലെയാണ് ദാരുണ സംഭവം. ഷെയർ ഓട്ടോയിലേക്ക് ഹൈ ടെൻഷൻ കേബിൾ പൊട്ടി വീഴുകയായിരുന്നു. വലിയ ശബ്ദത്തോടെ കേബിൾ പൊട്ടിവീണ ഉടൻ തന്നെ റിക്ഷ കത്തിയമരുകയായിരുന്നു. റിക്ഷ ഡ്രൈവറും ഒരു സ്ത്രീയും മാത്രമാണ് രക്ഷപ്പെട്ടത്.

സ്ത്രീയെ ഗുരുതര പരുക്കുകളോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ മാത്രമാണ് രക്ഷപ്പെട്ടതെങ്കിലും ആരോഗ്യനില ആശങ്കാജനകമാണ്. ബാക്കിയുള്ളവരുടെയെല്ലാം ശരീരം തിരിച്ചറിയാൻ കഴിയാത്തിധം ഛിന്നിച്ചിതറി. ഡ്രൈവർ ചാടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ‌്തു വരികയാണ്.

വാഹനത്തിലുണ്ടായിരുന്നവരെല്ലാം ഗ്രാമത്തിലെ കർഷകരായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൃഷി സ്ഥത്തേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here