‘അതുകൊണ്ടാണല്ലോ ‘ഗംഗ’ എന്ന വസതിയിൽ താമസിച്ചാൽ ഇസ്ലാമീന്ന് പൊറത്താകൂന്ന് കരുതിയത്’; പോരുമുറുക്കി ജലീലും റബ്ബും

0
268

മലപ്പുറം: സോഷ്യൽമീഡിയയിൽ പോരുമുറുക്കി മുൻമന്ത്രിമാരായ കെ ടി ജലീലും പി കെ അബ്ദുറബ്ബും. കഴിഞ്ഞ ദിവസം മുതലാണ് ഇരുവരും ഫേസ്ബുക്ക് പോസ്റ്റിലൂടെ തർക്കം തുടങ്ങിയത്. ‘ആർക്കെങ്കിലും വാങ്ങാനും വിൽക്കാനും മുസ്ലിം ലീ​ഗ് വാണിയംകുളം ചന്തയിലെ നാൽക്കാലിയല്ലെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞതിന്റെ പച്ചമലയാളത്തിലുള്ള അർഥം, ചെലർക്ക് തിരിയും, ചെലർക്ക് തിരിയില്ല’- എന്ന് കെ ടി ജലീൽ പോസ്റ്റിട്ടു. പിന്നാലെ മറുപടിയുമായി അബ്​ദുറബ്ബും എത്തി. ‘കയറിക്കിടക്കാൻ കൂടുപോലുമില്ലാതെ, അങ്ങാടികളിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന, തെരുവുകളിലൊട്ടിച്ച നോട്ടീസുകളിലെ മൈദപ്പശക്കുവേണ്ടി പോലും കടിപിടി കൂടുച്ച ചില വളർത്തമൃ​ഗങ്ങളുണ്ട്. അവെയെയോർത്ത് സഹതാപം മാത്രം. ചെലോൽക്ക് തിരീം, ചെലോൽക്ക് തിരീല’- എന്നായിരുന്നു അബ്​ദുറബ്ബിന്റെ പോസ്റ്റ്.

ഇതിന് മറുപടിയായി കെ ടി ജലീൽ വീണ്ടും രം​ഗത്തെത്തി.  ഇങ്ങള് പണ്ടേ തിര്യാത്ത കൂട്ടത്തിലാ. അതുകൊണ്ടാണല്ലോ ‘ഗംഗ’ എന്ന് പേരിട്ട ഒദ്യോഗിക വസതിയിൽ താമസിച്ചാൽ ഇസ്ലാമീന്ന് പൊറത്താകൂന്ന് കരുതി വീടിൻ്റെ പേര് മാറ്റിയത്. തലയിൽ ആൾതാമസമില്ലാത്ത ഇരുകാലികൾക്ക് കേറിക്കിടക്കാൻ ഒരു കൂടുണ്ടായിട്ട് എന്താ കാര്യം?- എന്നായിരുന്നു കെ ടി ജലീലിന്റെ പോസ്റ്റ്.

 

LEAVE A REPLY

Please enter your comment!
Please enter your name here