അടുക്കളയില്‍ ഉള്ളി അരിയുമ്പോള്‍ പാടിയ പാട്ട് ഹിറ്റായി; കണ്ടത് രണ്ട് കോടി ആളുകള്‍

0
528

പാടാന്‍ അറിയുമോ എന്ന് ചോദിച്ചാല്‍ ചിലരുടെ തമാശ കലര്‍ന്ന മറുപടി ഞാന്‍ ‘ബാത്‌റൂം സിംഗര്‍’ ആണെന്നാകും. എന്നാല്‍ വീട്ടിലെ ഓരോ ജോലികള്‍ക്കിടയിലും പാട്ടു പാടുന്ന ഒരു പെണ്‍കുട്ടി അറിയുമോ? ‘കിച്ചന്‍ സിംഗര്‍’ എന്നാണ് അവള്‍ അറിയപ്പെടുന്നത്. ഇന്‍സ്റ്റഗ്രാമിലെ വീഡിയോകളിലൂടെ പ്രശസ്തയായ അവളുടെ പേര് ശാലിനി ഡുബെയ് എന്നാണ്. സ്വദേശം ജാര്‍ഖണ്ഡും.

നിലം അടിച്ചു വാരുന്നതിനിടയില്‍, അടുക്കളയില്‍ പാത്രം കഴുകുന്നതിനിടയില്‍, ഉള്ളി അരിയുന്നതിനിടയില്‍, ചപ്പാത്തി പരത്തുന്നതിനിടയില്‍, പരിപ്പ് കുക്കറില്‍ വേവിക്കുന്നതിനിടയില്‍ എല്ലാം ശാലിനി പാട്ടുപാടും. അതും മനോഹരമായ പാട്ടുകള്‍. ഇതെല്ലാം സഹോദരി ശ്രേയ വീഡിയോയില്‍ പകര്‍ത്തും. പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്യും.

ഒരുപാട് ആസ്വദിച്ചാണ് ശാലിനി അടുക്കളയില്‍ പാടുന്നത്. എന്തുകൊണ്ടാണ് അടുക്കള തിരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് അതാണ് ഇഷ്ടമെന്നാണ് ശാലിനിയുടെ മറുപടി.

കോക്ക് സ്റ്റുഡിയോ സീസണ്‍ 14-ലെ ‘പസൂരി’ എന്ന പാട്ടാണ് ശാലിനിയുടെ ഏറ്റവും ശ്രദ്ധേയമായ ഗാനം. രണ്ടു കോടിയാളുകളാണ് ആ പാട്ട് കേട്ടത്. 30 ലക്ഷത്തിലധികം ആളുകള്‍ ലൈക്ക് ചെയ്യുകയും ചെയ്തു.

വീട്ടില്‍ മാത്രമല്ല, സ്റ്റേജ് പരിപാടികളിലും ശാലിനി പാടാറുണ്ട്. ഇവരുടെ ശബ്ദത്തിനും പാടുമ്പോഴുള്ള ഭാവത്തിനുമെല്ലാം സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകറുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here