അഞ്ച് ദിവസത്തില്‍ 75 കിലോമീറ്റര്‍ ദേശീയപാത നിര്‍മ്മിച്ചു; ഗിന്നസ് റെക്കോഡ് നേടി ഇന്ത്യ

0
356

ദില്ലി: അഞ്ച് ദിവസത്തിനുള്ളിൽ എൻഎച്ച്-53 ല്‍ 75 കിലോമീറ്റർ റോഡ് നിര്‍മ്മിച്ച് ഗിന്നസ് റെക്കോഡ് സ്വന്തമാക്കി രാജ്യം. തുടർച്ചയായ ബിറ്റുമിനസ് കോൺക്രീറ്റ് നിർമിച്ച് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ചൊവ്വാഴ്ച ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയത്. മഹാരാഷ്ട്രയിലെ അമരാവതിക്കും അകോലയ്ക്കും ഇടയിലാണ് 105 മണിക്കൂറും 33 മിനിറ്റും കൊണ്ട് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഇതിന്‍റെ വിവരം പങ്കുവെച്ചത്. ഹൈവേയുടെ ചിത്രവും ഗിന്നസ് വേൾഡ് റെക്കോർഡിന്റെ സർട്ടിഫിക്കറ്റും അദ്ദേഹം പോസ്റ്റ് ചെയ്തു.

രാജ്പുത് ഇൻഫ്രാക്കോൺ എന്ന സ്വകാര്യ കരാറുകാരനാണ് ഈ ഭാഗം നിർമിച്ചത്. അമരാവതി-അകോല ഹൈവേയിലെ ഈ ഭാഗത്തിന്‍റെ നിര്‍മ്മാണം ശനിയാഴ്ച രാവിലെ ആറിന് ആരംഭിച്ച് ചൊവ്വാഴ്ച പൂർത്തിയായി. ദേശീയപാത-53 ഹൈവേ ഇന്ത്യയിലെ ധാതു നിക്ഷേപ പ്രദേശങ്ങളയും ഇതിന്‍റെ അനുബന്ധ പട്ടണങ്ങളെയും ബന്ധിപ്പിച്ചാണ് കടന്നു പോകുന്നത്. കൊൽക്കത്ത, റായ്പൂർ, നാഗ്പൂർ, അകോല, ധൂലെ, സൂറത്ത് തുടങ്ങിയ പ്രധാന നഗരങ്ങളെ ഇത് ബന്ധിപ്പിക്കുന്നു.

2019 ഫെബ്രുവരി 27 ന് ഖത്തറിലെ പൊതുമരാമത്ത് അതോറിറ്റി ആയിരുന്നു റോഡ് നിര്‍മ്മാണത്തിലെ ലോക റെക്കോർഡ് നേടിയത്. റോഡ് അൽ-ഖോർ എക്‌സ്‌പ്രസ് വേയുടെ ഭാഗമായിരുന്നു റോഡ് അന്ന് പൂർത്തിയാക്കാൻ 10 ദിവസമെടുത്തു. 800 ഓളം ജീവനക്കാരും 700 തൊഴിലാളികളും സ്ട്രെച്ചിന്റെ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. നേരത്തെ രാജ്പുത് ഇൻഫ്രാക്കോൺ 24 മണിക്കൂർ കൊണ്ട് സാംഗ്ലിക്കും സത്താറയ്ക്കും ഇടയിൽ റോഡ് നിർമ്മിച്ച് ലോക റെക്കോർഡ് സൃഷ്ടിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here