മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും തന്റെയും ഒരു തുള്ളി ചോര നുണഞ്ഞ് കണ്ണടയ്ക്കാമെന്ന പൂതി ലോകാവസാനം വരെ നടക്കില്ല: കെ.ടി ജലീല്‍

0
227

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും മറ്റ് അധികൃതര്‍ക്കും എതിരെയുള്ള സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിനെ പരിഹസിച്ച് മുന്‍മന്ത്രിയും കേസില്‍ ആരോപണ വിധേയനുമായ കെ ടി ജലീല്‍. ആര്‍.എസ്.എസ്സിന്റെ ഭീഷണിക്ക് മുമ്പില്‍ തലകുനിക്കാതെ നില്‍ക്കുന്ന കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തിയ നാടകം പൊളിഞ്ഞു പാളീസായെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയേയും കുടുംബത്തെയും മഴവില്‍ സഖ്യം വേട്ടയാടാന്‍ തുടങ്ങിയിട്ട് എത്ര കാലമായി. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ഈ വിനീതന്റെയും ഒരു തുള്ളി ചോര നുണഞ്ഞ് കണ്ണടക്കാമെന്ന പൂതി ലോകാവസാനം വരെ നടക്കില്ലെന്നും അതിനു വെച്ച വെള്ളം കോലീബിക്കാരും വര്‍ഗ്ഗീയ വാദികളും ഇറക്കി വെക്കുന്നതാണ് നല്ലത്. സമയ നഷ്ടവും ഇന്ധന നഷ്ടവും ഒഴിവാക്കാമെന്നും കെ ടി ജലീല്‍ ഫെയ്‌സ്ബുക്ക് കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ആര്‍.എസ്.എസ്സിന്റെ ഭീഷണിക്ക് മുമ്പില്‍ തലകുനിക്കാതെ നില്‍ക്കുന്ന കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തിയ നാടകം പൊളിഞ്ഞു പാളീസായി.

മുഖ്യമന്ത്രിയേയും കുടുംബത്തെയും മഴവില്‍ സഖ്യം വേട്ടയാടാന്‍ തുടങ്ങിയിട്ട് എത്ര കാലമായി. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ഈ വിനീതന്റെയും ഒരു തുള്ളി ചോര നുണഞ്ഞ് കണ്ണടക്കാമെന്ന പൂതി ലോകാവസാനം വരെ നടക്കില്ല. അതിനു വെച്ച വെള്ളം കോലീബിക്കാരും വര്‍ഗ്ഗീയ വാദികളും ഇറക്കി വെക്കുന്നതാണ് നല്ലത്. സമയ നഷ്ടവും ഇന്ധന നഷ്ടവും ഒഴിവാക്കാം.

ബി.ജെ.പി ഒത്താശയോടെ നടത്തപ്പെട്ട കോണ്‍സുലേറ്റിലെ ‘ബിരിയാണിപ്പൊതി’ പ്രയോഗം ലീഗിനെ അപമാനിക്കാന്‍ ഉന്നം വെച്ചുള്ളതാണെന്ന് ലീഗിന്റെ പൊന്നാപുരം കോട്ടയായ താനൂരില്‍ തോറ്റ് തുന്നം പാടിയ ‘യുവ സിങ്കം’ പറഞ്ഞതായി ഒരു കരക്കമ്പിയുണ്ട്. ബിരിയാണിച്ചെമ്പ് പൊട്ടിക്കും മുമ്പേ മുത്തലാഖ് ബില്ലിന്റെ കാര്യം മറന്ന് പറന്നെത്തിയ പാര്‍ട്ടിയുടെ അനുയായിയല്ലേ? അങ്ങിനെ ചിന്തിച്ചില്ലെങ്കിലല്ലേ അല്‍ഭുതമുള്ളൂ.
പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാതലത്തില്‍ എനിക്കെതിരെ വിധി കിട്ടാന്‍ യൂത്ത് ലീഗിന് മുന്നില്‍ ഇനി ഒറ്റ വഴിയേ ഉള്ളൂ. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെ സമീപിക്കുക. പത്ത് ദിവസം കൊണ്ട് ഹര്‍ജി ഫയലില്‍ സ്വീകരിച്ച് വാദം പൂര്‍ത്തിയാക്കി കക്ഷിക്ക് നോട്ടീസ് പോലുമയക്കാതെ ഇച്ഛിച്ച വിധി കിട്ടും. വക്കീലായി പഴയ ആളെത്തന്നെ വെച്ചാല്‍ മതി. ‘അതാ അതിന്റെ ഒരു ഇത്’.

LEAVE A REPLY

Please enter your comment!
Please enter your name here