കാസര്‍ഗോഡ് ജില്ലയില്‍ നേരിയ ഭൂചലനം. ഇന്ന് രാവിലെ 7.45 ഓടെയാണ് ഭൂചലനമുണ്ടായത്. വിള്ളലുകളോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.
പാണത്തൂര്‍, കല്ലെപ്പള്ളി, പനത്തടി, റാണിപുരം തുടങ്ങിയ സ്ഥലങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. വലിയ ശബ്ദത്തോടെയാണ് പ്രകമ്പനം ഉണ്ടായത്.
കര്‍ണാടകയിലെ കുടകാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. കുടകിനു അഞ്ച് കിലോമീറ്റര്‍ പരിധിയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. നാലു സെക്കന്റ് നേരം നീണ്ടു നിന്ന ഭൂചലനമാണ് കര്‍ണാടകയില്‍ ഉണ്ടായത്.
റിക്ടര്‍ സ്‌കെയിലില്‍ 3.5 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു.