കളിക്കളത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം; ഇൻസ്റ്റഗ്രാമിലും റെക്കോർഡുകൾ തകർത്ത് വിരാട്…

0
245

ലോകത്തേറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് വിരാട് കോഹ്‌ലി. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിൽ ഒരാളായാണ് കോഹ്‌ലിയെ വിശേഷിപ്പിക്കുന്നത്. ഏറെ വിമർശനങ്ങൾ നേരിട്ട കളിക്കാരനാണ് വിരാട് കോഹ്‍ലിയെങ്കിലും അദ്ദേഹത്തിനെ ഇഷ്ടപ്പെടുന്നവരും കോഹ്‌ലി ആരാധകരും ഏറെയാണ്. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ പ്രതിഭകളിൽ ഒരാളായി കോഹ്‌ലി എന്നും ഉണ്ടാകും. കളിക്കളത്തിൽ മാത്രമല്ല അങ്ങ് സോഷ്യൽ മീഡിയയിലും താരമാണ് വിരാട്. ഏറ്റവും കൂടുതൽ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സുള്ള താരം കൂടിയാണ് അദ്ദേഹം. എന്നാല്‍ കഴിഞ്ഞ ദിവസം 200 മില്ല്യണ്‍ ഫോളേവെർസ് ആണ് ഇൻസ്റ്റഗ്രാമിൽ വിരാട് കടന്നത്.

ഇതോടെ ക്രിക്കറ്റ് കളിക്കാരിൽ 200 മില്ല്യണ്‍ കടക്കുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് വിരാട് കോഹ്‌ലി. ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ളവരുടെ ലിസ്റ്റില്‍ പതിനേഴാമനും ലിസ്റ്റിലെ ആദ്യത്തെ ഇന്ത്യക്കാരനും കൂടിയാണ് കോഹ്‌ലി. ഇന്ത്യക്കാരില്‍ രണ്ടാം സ്ഥാനം നടി പ്രിയങ്ക ചോപ്രയ്ക്കാണ്. 78 മില്ല്യണ്‍ ഫോളോവേഴ്‌സുമായി 37ാം സ്ഥാനത്താണ് പ്രിയങ്ക. ആദ്യ 90 റാങ്കുകളില്‍ വേറെ ക്രിക്കറ്റ് താരങ്ങള്‍ ആരും തന്നെയില്ല എന്നതും ശ്രദ്ധേയം.

ഇന്ത്യക്കാരിൽ ഒന്നാമനും ഏഷ്യയിലെ ഏറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്ന താരവും ലോകത്തേറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള മൂന്നാമത്തെ സ്‌പോര്‍ട്‌സ് താരവുമാണ് വിരാട് കോഹ്‌ലി. വിരാട് എന്ന കളിക്കാരനോടുള്ള ആളുകളുടെ സ്നേഹം തന്നെയാണിത്. അതിവിടെ ഇന്ത്യയിൽ മാത്രമല്ല പുറത്തും ഉണ്ടെന്ന് അറിയുന്നതിൽ ഒരു ഇന്ത്യക്കാരനെന്ന നിലയിൽ നമുക്കെല്ലാം ഏറെ സന്തോഷിക്കാം. ആരാധകർക്ക് നന്ദി അറിയിച്ച് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇട്ടിട്ടുണ്ട് താരം. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതൽ ഫോളോവെഴ്‌സുള്ളത് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കാണ്. 451 മില്ല്യനാണ് അദ്ദേഹത്തിനുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here