കര്‍ണാടകയില്‍ കാക്കി നിക്കര്‍ കത്തിക്ക‍ൽ പ്രതിഷേധം ശക്തം; ഇന്നും കത്തിച്ചു, ഇനിയും കത്തിക്കുമെന്ന് കോൺഗ്രസ്

0
297

ബംഗളുരു: കര്‍ണാടകയില്‍ കാക്കി നിക്കര്‍ കത്തിക്ക‍ൽ പ്രതിഷേധം കോൺഗ്രസ് ശക്തമാകുന്നു. ഇന്ന് ചിക്കമംഗ്ലൂരുവിൽ കാക്കി നിക്കര്‍ കത്തിച്ച് എൻ എസ് യു ഐ ( NSUI)ആണ് പ്രതിഷേധിച്ചിച്ചത്. കഴിഞ്ഞ ദിവസം കാക്കി നിക്കര്‍ കത്തിച്ച പ്രവ‍ർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ഇന്നും കത്തിച്ചത്. പാഠപുസ്തകങ്ങളില്‍ കാവിവത്കരണം ആരോപിച്ച് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷിന്‍റെ വസതിക്ക് മുന്നിൽ കാക്കി നിക്കർ കത്തിച്ച് പ്രതിഷേധിച്ച എൻ എസ് യു പ്രവർത്തകരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ആർ എസ് എസ് അജണ്ഡയ്ക്ക് എതിരെ കൂടുതൽ ഇടങ്ങളിൽ കാക്കിനിക്കർ കത്തിച്ച് പ്രതിഷേധിക്കുമെന്ന് സിദ്ദരാമ്മയ പ്രസ്താവന നടത്തിയിരുന്നു.

ആര്‍എസ്എസ് ആശയങ്ങള്‍ പാഠപുസ്തകങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപണം. വിദ്യാഭ്യാസ മന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച 15 എൻ എസ് യു പ്രവര്‍ത്തകരെയാണ് അന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. മന്ത്രിയുടെ വീടാക്രമിക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചെന്നായിരുന്നു ഇതിന് പിന്നാലെ ബിജെപി ആരോപിച്ചത്. കോൺഗ്രസ് സ്വന്തം നിക്കർ കീറിയ നിലയിലാണെന്നും ബിജെപി നേതാക്കൾ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ ഇടങ്ങളിലേക്ക് കാക്കി നിക്കർ കത്തിക്കൽ പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് സിദ്ദരാമയ്യ പറഞ്ഞത്.

ശ്രീനാരായണ ഗുരു, പെരിയാര്‍ രാമസ്വാമി നായ്ക്കര്‍ തുടങ്ങിയവെരക്കുറിച്ചുള്ള ഭാഗങ്ങള്‍ ഒഴിവാക്കി പകരം ആര്‍ എസ് എസ് സ്ഥാപകന്‍ ഹെഡ്ഗേവാറിന്‍റെ പ്രസംഗം ഉള്‍പ്പെടുത്തിയിരുന്നു. സിലബസ് പരിഷ്കരണ സമിതിയുടെ തീരമാനങ്ങള്‍ റദ്ദാക്കണമെന്നതാണ് പ്രതിഷേധക്കാരുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here