എൻഎ നെല്ലിക്കുന്ന് എംഎൽഎയുടെ പോരാട്ടം വിജയം കണ്ടു; കെഎസ്‌ആർടിസി ജില്ലാ ഓഫീസ് ആസ്ഥാനം കാസർകോട് ഡിപോയിൽ നിലനിർത്തും

0
227

കാസര്‍കോട്: കെഎസ്ആര്‍ടിസി ജില്ലാ ഓഫീസ് ആസ്ഥാനം കാസര്‍കോട് ഡിപോയില്‍ നിലനിര്‍ത്തുമെന്ന് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍, കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്നിനെ അറിയിച്ചു.

ജില്ലാ ഓഫീസ് കാസര്‍കോട്ട് നിന്നും കാഞ്ഞങ്ങാട്ടേക്ക് മാറ്റാനുള്ള നീക്കം നടന്നപ്പോള്‍ എംഎല്‍എ ഇതിനെതിരെ രംഗത്ത് വരികയും മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും കെഎസ്ആര്‍ടിസി എംഡിക്കും നിവേദനം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ജില്ലാ ആസ്ഥാനം കാസര്‍കോട് തന്നെ നിലനിര്‍ത്തികൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്.

ജില്ലാ ഓഫീസ് ആസ്ഥാനം കാസര്‍കോട് കെഎസ്ആര്‍ടിസി ഡിപോ ടെമിനലിലേക്ക് തന്നെ മാറ്റി സ്ഥാപിക്കാനാണ് ഉത്തരവായിരിക്കുന്നത്. നടപടി സ്വീകരിക്കുന്നതിലേക്കായി ഡിടിഒ, അഡ്മിനിസ്‌ട്രേറ്റീവ് ആന്‍ഡ് ഫിനാന്‍സ് ചീഫ് എന്‍ജിനീയര്‍ എന്നിവര്‍ക്കും നിർദേശം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here