സോഷ്യൽ മീഡിയ അഡിക്റ്റാണോ നിങ്ങൾ; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസിലാക്കാം

0
276

നമ്മുടെ നിത്യജീവിതത്തിന്റെ ഭാ​ഗമാണ് ഇന്ന് സോഷ്യൽ മീഡിയ. സമൂഹ മാധ്യമങ്ങളെ മിതമായി ഉപയോഗിക്കുന്നതിന് പകരം ഇതിന് അടിമകളാകുന്നത് നിരവധി ശാരീരിക, മാനസിക പ്രശ്നങ്ങളുണ്ടാക്കും. ഒരുവ്യക്തി സോഷ്യൽ മീഡിയ അഡിക്‌ടഡ് ആണോ എന്നത് എങ്ങനെയറിയാം. അതിന് ചില സൂചനകളുണ്ട്. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് എളുപ്പത്തിൽ മനസിലാക്കാം.

ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത പ്രധാനപ്പെട്ട കാര്യങ്ങളിൽ പങ്കെടുക്കാൻ സമയം കണ്ടെത്താതെ ഫെയ്സ്ബുക്കും ഇൻസ്റ്റ​ഗ്രാമും ട്വിറ്ററും നോക്കിയിരിപ്പാണെങ്കിൽ നിങ്ങൾ സോഷ്യൽ മീഡിയ അഡിക്റ്റാണെന്ന് പറയേണ്ടിവരും. ഇത്തരക്കാർ മറ്റ് പ്രധാന ജോലികൾ മാറ്റിവച്ച ശേഷം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരാണ്. സോഷ്യൽ മീഡിയ ലഭ്യമാകാത്ത സാഹചര്യത്തിൽ നിരാശരാവുകയും ദേഷ്യപ്പെടുകയും ചെയ്‌തേക്കാം.

നേരിട്ട് കണ്ടിട്ടില്ലാത്ത, സമൂഹമാധ്യമങ്ങളിലൂടെ മാത്രം പരിചയമുള്ളവരുമായുള്ള ബന്ധം നിലനിർത്തിയില്ലെങ്കിൽ “ജീവിതം” നഷ്ടപ്പെടുമെന്ന ഭയമുള്ളവർ നിശ്ചയമായും സോഷ്യൽ മീഡിയ അഡിക്റ്റാണ്. സ്ഥിരമായി ചാറ്റ് ചെയ്യുന്നവർ ഒരു ദിവസം ഓൺലൈനിൽ വന്നില്ലെങ്കിൽ ഇത്തരക്കാർ അസ്വസ്ഥരാകും. ഇവരുടെ സോഷ്യൽ മീഡിയ ഉപയോഗം പഠനത്തെ പ്രതികൂലമായി ബാധിക്കും.

ആരോടെങ്കിലും ​ഗൗരവമായി സംസാരിക്കുന്ന സമയത്തുപോലും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കുന്നവരാണെങ്കിൽ നിങ്ങൾ
ഇതിന് അഡിക്റ്റാണെന്ന് ഉറപ്പിക്കാം. ഇവർ സോഷ്യൽ മീഡിയ ഉപയോഗത്തിനായി പൊതുപരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കും. ഇത്തരക്കാര്‍ തങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചെലവഴിച്ച സമയം മറ്റുള്ളവരില്‍ നിന്ന് മറച്ച് വെക്കാന്‍ ശ്രമിക്കും. സമൂഹമാധ്യമങ്ങളുടെ ഉപയോഗം കുറയ്‌ക്കാന്‍ സാധിക്കാത്ത വ്യക്തികളാണിവർ. കൂടുതൽ സമയവും സോഷ്യൽ മീഡിയയെക്കുറിച്ച് ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യാനാണ് ഇത്തരക്കാർ ഇഷ്ടപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here