സിൽവർലൈൻ കല്ലിടൽ മരവിപ്പിച്ചെന്ന് സർക്കാർ; കോലാഹലം വേണ്ടിയിരുന്നോ എന്ന് കോടതി

0
199

കൊച്ചി ∙ സിൽവർലൈൻ പദ്ധതി സർവേയുടെ ഭാഗമായി നടത്തുന്ന കല്ലിടൽ മരവിപ്പിച്ചെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഉത്തരവ് സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കി. ജിയോ ടാഗ് ഉപയോഗിച്ച് സർവേ നടത്തുമെന്നും അറിയിച്ചു. ജിയോ ടാഗ് സർവേ നേരത്തേ ആയിക്കൂടായിരുന്നോ എന്നും കോലാഹലം വേണ്ടിയിരുന്നോ എന്നും കോടതി ചോദിച്ചു. സർവേ രീതി മാറ്റിയിരുന്നെങ്കിൽ വിവാദങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും കോടതി പറഞ്ഞു.

കല്ലിടുന്നതിനെതിരായ ഹർജികൾ പിന്നീടു പരിഗണിക്കാനായി കോടതി മാറ്റി വച്ചു. കൂടുതൽ രേഖകൾ സമർപ്പിക്കാൻ സാവകാശം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.

കല്ലിട്ടും അല്ലാതെയും സിൽവർലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. അതിർത്തി നിർണയത്തിന്റെ കാര്യത്തിൽ കുറച്ചുകൂടി വ്യക്തത വരുത്തുകയാണു റവന്യു വകുപ്പ് ചെയ്തതെന്നും കല്ലിടൽതന്നെ വേണമെന്നു നിർബന്ധമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here