റോയലായി ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ട് റയല്‍, ലിവര്‍പൂളിന് വീണ്ടും കണ്ണീര്‍

0
301

പാരീസ്: കോർട്വാ(Thibaut Courtois), ഇത് അയാളുടെ വിജയമാണ്, അയാളുടെ മാത്രം കിരീടമാണ്…ഗോള്‍ബാറിന് കീഴെ കൈവല കെട്ടി കോർട്വാ ലിവർപൂളിനെ(Liverpool FC) വരച്ചുനിർത്തിയപ്പോള്‍ വിനീഷ്യസ് ജൂനിയറിന്‍റെ ഒറ്റ ഗോളില്‍ റയല്‍ മാഡ്രിഡിന് ചാമ്പ്യന്‍സ് ലീഗില്‍ 14-ാം കിരീടം. പാരീസിലെ ആവേശപ്പോരാട്ടത്തില്‍ കൂടുതല്‍ ആക്രമിച്ചത് ലിവറെങ്കിലും 1-0ന്‍റെ ജയവുമായി ചാമ്പ്യന്‍സ് ലീഗിലെ ചാമ്പ്യന്‍മാർ ഞങ്ങള്‍ തന്നെയാണ് റയല്‍ അരക്കിട്ടുറപ്പിക്കുകയായിരുന്നു. 1-0നാണ് കിരീടത്തിലേക്ക് റയലിന്‍റെ പ്രയാണം. ഇതോടെ ഏഴാം കിരീടത്തിന് ലിവറിന് ഇനിയും കാത്തിരിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here