Thursday, November 28, 2024
Home Latest news പ്ലേ സ്റ്റോറില്‍ കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകൾക്ക് ഇന്ന് മുതൽ നിരോധനം

പ്ലേ സ്റ്റോറില്‍ കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകൾക്ക് ഇന്ന് മുതൽ നിരോധനം

0
260

ന്നു മുതൽ പ്ലേസ്റ്റോറിൽ കോൾ റെക്കോഡിംഗ് ആപ്പുകൾ ലഭ്യമാവുകയില്ല. പ്ലേ സ്റ്റോറിൽ നിന്ന് എല്ലാ കോൾ റെക്കോർഡിംഗ് ആപ്പുകളും നിരോധിക്കുന്നതായി കഴിഞ്ഞ മാസം ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു. ഇതോടെ പ്ലേ സ്റ്റോറിലെ എല്ലാ കോൾ റെക്കോർഡിംഗ് ആപ്പുകളും പ്രവർത്തന രഹിതമാകും. എന്നാൽ ഇൻബിൽറ്റ് കോൾ റെക്കോർഡിംഗ് ഫീച്ചറുമായി വരുന്ന ഫോണുകൾക്ക് മാറ്റങ്ങളൊന്നും ഉണ്ടാകില്ല. കോളുകൾ റെക്കോർഡ് ചെയ്യുന്നത് ഉപയോക്താക്കളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് വിലയിരുത്തലിലാണ് നിർണായക തീരുമാനം.

വർഷങ്ങളായി കോൾ റെക്കോർഡിംഗ് ആപ്പുകൾക്കെതിരായ നിലപാട് ഗൂഗിൾ വ്യക്തമാക്കാറുണ്ട്. ഇതിന്റെ ഭാഗമായി ഗൂഗിളിന്റെ സ്വന്തം ഡയലർ ആപ്പിലെ കോൾ റെക്കോർഡിംഗ് ഫീച്ചർ മുന്നറിയിപ്പ് നൽകിയാണ് പ്രവർത്തിക്കുന്നത്. ‘ഈ കോൾ ഇപ്പോൾ റെക്കോർഡ് ചെയ്യപ്പെടുന്നു’ എന്ന് മുൻകൂറായി അറിയിച്ച ശേഷമാണ് റെക്കോർഡിംഗ് ആരംഭിക്കുന്നത്.

എന്നാൽ പ്ലേ സ്റ്റോറിൽ ലഭിക്കുന്ന ആപ്പുകൾ ഉപയോഗിച്ച് റെക്കോർഡ് ചെയ്യുന്നത് മറുവശത്ത് സംസാരിക്കുന്നവർ അറിയാറില്ല. ഇത് സ്വകാര്യതയ്ക്ക് ഭീഷണിയാണെന്നാണ് ഗൂഗിളിന്റെ നിലപാട്. പുതിയ വിലക്ക് മൂന്നാം കക്ഷി ആപ്പുകളെ മാത്രമേ ബാധിക്കുകയുള്ളൂവെന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here