ഭാര്യ ലെെംഗിക ബന്ധം നിരസിച്ചാൽ ഈ നാലു കാര്യങ്ങളും ചെയ്യാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് 3.95 ശതമാനം പുരുഷൻമാരും വിശ്വസിക്കുന്നു . എന്നാൽ 69.2 ശതമാനം പേർ ഇത് വിസമ്മതിക്കുന്നു. ക്ഷീണമോ മാനസിക പിരിമുറുക്കമോ മൂലം ലെെംഗികത നിരസിക്കുന്നതിൽ തെറ്റില്ല എന്ന് കേരളത്തിലെ 81.7 ശതമാനം സ്ത്രീകളും സമ്മതിക്കുന്നു.
“ഇത്തരം ചോദ്യങ്ങൾ സർവേയിൽ അടുത്തിടെയാണ് കൂട്ടിച്ചേർത്തത്. നേരത്തെ ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നത് അത്ര എളുപ്പമല്ലായിരുന്നു. സ്ത്രീകൾ കൂടുതൽ ഊർജസ്വലരായികൊണ്ടിരിക്കുകയാണെന്ന് സർവേയിൽ നിന്ന് വ്യക്തമാണ്. ഇത് പ്രശംസനീയമാണ്. ഇണയോട് ചോദ്യം ചെയ്യാനാവാത്ത അവകാശമായി ലെെംഗിക ബന്ധത്തെ കാണുന്ന സ്ത്രീകളുടെ എണ്ണം കുറഞ്ഞു വരികയാണ്”. സെൻ്റർ ഫോർ സ്റ്റഡീസ് ഡെവലപ്പ്മെൻ്റ് അദ്ധ്യാപിക ജെ ദേവിക പറയുന്നു.
”തങ്ങളുടെ ഭർത്താവിന്റെ അവകാശങ്ങളിൽ ഭാര്യമാർ വിശ്വസിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. പുരുഷാധിപത്യത്തിനെതിരായ പോരാട്ടം സാവകാശമുള്ള ഒരു പ്രക്രിയയാണ്. പുരുഷാധിപത്യത്തെ ഒറ്റയടിക്ക് ഇല്ലാതാക്കാൻ സ്ത്രീകൾക്ക് കഴിയില്ല. ചില കാര്യങ്ങളിൽ തങ്ങൾക്കുവേണ്ടി ഒരു ഇടം ഉണ്ട് എന്ന് വിശ്വസിക്കുന്ന അല്ലെങ്കിൽ അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്ന സ്ത്രീകളുടെ എണ്ണം വർധിച്ചുവരുന്നത് നല്ല സൂചനയാണ്, ” എന്ന് ജെ ദേവിക കൂട്ടിച്ചേർത്തു.