ഗ്രൂപ്പ് അംഗങ്ങളുടെ സന്ദേശം അഡ്മിൻമാർക്ക് ഡിലീറ്റ് ചെയ്യാം; വാട്സ്ആപ്പ് ഫീച്ചർ ഉടൻ

0
322

അംഗങ്ങളുടെ സ​​ന്ദേശങ്ങൾ നിയന്ത്രിക്കാൻ ഗ്രൂപ്പ് അഡ്മിൻമാർക്ക് സൗക​ര്യം നൽകുന്ന അപ്​ഡേറ്റ് കൂടുതൽ ശക്തമാക്കാനൊരുങ്ങി വാട്സ്ആപ്പ്. ഇതുവഴി വ്യാജവാർത്തകൾ തടയുകയാണ് ലക്ഷ്യം.

ഗ്രൂപ്പിലെ അംഗങ്ങൾ അയക്കുന്ന സന്ദേശങ്ങൾ അഡ്മിൻമാർക്ക് മായ്ച്ചുകളയാൻ സാധിക്കുന്ന ബീറ്റ ഫീച്ച​ർ ക​ഴിഞ്ഞ ഡിസംബറിലാണ് വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നത്. ​”ഡിലീറ്റ് ഫോർ എവരിവൺ” എന്ന ഓപ്ഷന് സമാനമായതാണിത്. കൂടാതെ സ്ഥിരീകരണ സന്ദേശവും ഫീച്ചറിനെക്കുറിച്ചുള്ള വിശദീകരണവും ലഭ്യമാവും.

നിലവിൽ ഈ ഫീച്ചറുകളൊന്നും സാധാരണ ഉപയോക്താക്കൾക്ക് ലഭ്യമല്ല. ആൻഡ്രോയ്ഡ് ​​ഫോണുകളിൽ ബീറ്റ പതിപ്പിൽ മാത്രമായാണ് ഇവ പുറത്തിറക്കിയിട്ടുള്ളത്.

വ്യാജവാർത്തകൾ അനിയന്ത്രിതമായി പ്രചരിക്കുന്നതി​​നെ തുടർന്ന് വാട്സ്ആപ്പ് കല്ലേറുകൾ ഏറ്റുവാങ്ങുന്നതി​നിടെയാണ് പുതിയ ഫീച്ച​റുകൾ അവതരിപ്പിക്കുന്നത്. സാധാരണ ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ മായ്ച്ചുകളയാനുള്ള സമയപരിധി പന്ത്രണ്ട് മണിക്കൂറോ രണ്ട് ദിവസമോ ആയി വർധിപ്പിക്കുന്നതിനെകുറിച്ചും വാട്സ്ആപ്പ് ആലോചിക്കുന്നു​ണ്ടെന്നാണ് റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here