കെഎസ്ആര്‍ടിസി 700 പുതിയ ബസുകള്‍ വാങ്ങും; മുതല്‍ മുടക്ക് 455 കോടി

0
193

കെഎസ്ആര്‍ടിസിക്ക് പുതിയതായി 700 ബസുകള്‍ വാങ്ങാന്‍ തീരുമാനം. ഡീസല്‍ എന്‍ജിന്‍ ബസുകള്‍ക്ക് പകരം സിഎന്‍ജി. ബസുകളാണ് വാങ്ങുന്നത്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് പുതിയ ബസുകള്‍ വാങ്ങാനുള്ള തീരുമാനം ഉണ്ടായത്.

700 ബസുകളും കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് വേണ്ടിയാണ് വാങ്ങുന്നത്. 455 കോടി രൂപ മുതല്‍ മുടക്കിയാണ് ബസുകള്‍ വാങ്ങുക. ഇതിനുള്ള പണം നാല് ശതമാനം പലിശ നിരക്കില്‍ കിഫ്ബി അനുവദിക്കും.

കെഎസ്ആര്‍ടിസി റീസ്ട്രക്ചറിങ്ങിന്റെ ഭാഗമായി നഷ്ടം കുറച്ച് വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ ബസുകള്‍ വാങ്ങുന്നത്. 2017-ന് ശേഷം ഈ വര്‍ഷമാണ് 116 പുതിയ ബസുകള്‍ വാങ്ങി കെഎസ്ആര്‍ടിസി-സ്വിഫ്റ്റിനായി സര്‍വ്വീസ് നടത്തുന്നത്.

പുതിയ 700 ബസ്സുകള്‍ നിരത്തിലിറങ്ങുന്നതോടെ പൊതുഗതാഗത സൗകര്യം മെച്ചപ്പെടുകയും കെഎസ്ആര്‍ടിസിയുടെ വരുമാനം ഗണ്യമായി കൂടുകയും ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. പുതിയ ബസുകള്‍ എത്തുന്നതോടെ ബസ്സുകളുടെയും ജീവനക്കാരുടെയും അനുപാതവും ഇന്ധന ചെലവും കുറയുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here