Friday, January 24, 2025
Home Latest news ഒമിക്രോണിന്റെ ഉപവകഭേദങ്ങള്‍ മഹാരാഷ്ട്രയിലും; ഏഴുപേര്‍ക്ക് രോഗം

ഒമിക്രോണിന്റെ ഉപവകഭേദങ്ങള്‍ മഹാരാഷ്ട്രയിലും; ഏഴുപേര്‍ക്ക് രോഗം

0
250

മുംബൈ : കൊറോണ വൈറസ് വകഭേദം ഒമിക്രോണിന്റെ പുതിയ ഉപവകഭേദങ്ങളായ BA.4,BA.5 മഹാരാഷ്ട്രയിലും സ്ഥിരീകരിച്ചു.പൂനെയില്‍ 7 പേര്‍ക്ക് രോഗം ബാധിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.

ജനിതക പരിശോധനയില്‍ രോഗം ബാധിച്ച നാല് പേരില്‍ BA.4 ഉപവകഭേദവും മൂന്ന് പേരില്‍ BA.5 ഉപവകഭേദവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇതില്‍ രണ്ട് പേര്‍ വിദേശയാത്ര ചെയ്തവരാണ്.
രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്താനും പരിശോധന വര്‍ധിപ്പിക്കാനും ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.പ്രദീപ് വ്യാസ് നിര്‍ദ്ദേശം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here