അക്രമികളിൽ നിന്ന് രക്ഷപ്പെടാൻ പുഴയിൽ ചാടിയ അഞ്ച് പേർ മുങ്ങി മരിച്ചു

0
339

അക്രമികളിൽ നിന്ന് രക്ഷപ്പെടാൻ പുഴയിൽ ചാടിയ അഞ്ച് പേർ മുങ്ങി മരിച്ചു. ഹരിയാനയിലെ യമുന നഗർ ബുറിയ മേഖലയിലാണ് സംഭവം. പൂർവ വൈരാഗ്യത്തെ തുടർന്ന് ആക്രമിക്കാനെത്തിയ മുപ്പതംഗ സംഘത്തിൽ നിന്ന് രക്ഷപ്പെടാനാണ് പത്ത് പേർ പുഴയിൽ ചാടിയതെന്ന് പൊലീസ് വെളിപ്പെടുത്തി. ഇവരിൽ അഞ്ച് പേരാണ് മുങ്ങിമരിച്ചത്.

കാണാതായ അഞ്ച് പേരുടെ മൃതദേഹം വെസ്റ്റേൺ യമുന കനാലിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അക്രമിക്കാനെത്തിയ മുപ്പതംഗ സംഘം യുവാക്കൾക്ക് നേരെ കല്ലെറിഞ്ഞിരുന്നെന്നും വെറെ വഴിയില്ലാതെയാണ് ഇവർ പുഴയിൽ ചാടാൻ നിർബന്ധിതരായതെന്നും യമുന നഗർ പൊലീസ് വ്യക്തമാക്കി. പുഴയിൽ ചാടിയ അഞ്ച് പേർ നീന്തി രക്ഷപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here