അബൂദബി: ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെ പുതിയ യു.എ.ഇ പ്രസിഡൻറായി പ്രഖ്യാപിച്ച് യു.എ.ഇ സുപ്രീം കൗൺസിൽ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദിന്റെ നിര്യാണത്തെ തുടർന്നാണ് പുതിയ പ്രസിഡന്റിനെ പ്രഖ്യാപിച്ചത്.
2004 മുതൽ അബൂദബി കിരീടാവകാശിയും 2005 മുതൽ യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായി സേവനമനുഷ്ടിച്ചു വരികയായിരുന്നു ശൈഖ് ഖലീഫയുടെ അർധസഹോദരൻ കൂടിയായ ശൈഖ് മുഹമ്മദ് ബിൻ സായിദ്.