വിവാഹ ബന്ധത്തിലെ ലൈംഗിക പീഡനം; കുറ്റകരമാക്കണമെന്നുള്ള ഹർജികളിൽ വിധി ഇന്ന്

0
273

ദില്ലി: വിവാഹ ബന്ധത്തിലെ ലൈംഗിക പീഡനം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികളിൽ ദില്ലി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പറയും. ഉച്ചയ്ക്ക് 2.15 നാണ് വിധി പ്രസ്താവം നടക്കുക. ബലാത്സം​ഗം കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 375 പ്രകാരം സമ്മതമില്ലാതെ ബലം പ്രയോഗിച്ച് ഭർത്താവ് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അത് ബലാത്സം​ഗക്കുറ്റമായി കണക്കാകാനാകില്ല.

ഭർത്താവിന് ലഭിക്കുന്ന ഈ നിയമപരിരക്ഷ റദ്ദാക്കണമെന്നതാണ് ഹർജിക്കാരുടെ ആവശ്യം. വിഷയത്തിലെ സാമൂഹിക ആഘാതം കണക്കിലെടുത്ത് സംസ്ഥാന സർക്കാരുകളുമായും മറ്റ് തൽപര കക്ഷികളുമായും കൂടിയാലോചിച്ച് മാത്രമേ വിഷയത്തിൽ  തീരുമാനം എടുക്കാവൂ എന്നും അതിനായി ഹർജികളിൽ വാദം കേൾക്കുന്നത് മാറ്റിവയ്ക്കണമെന്നുമായിരുന്നു കേന്ദ്ര സർക്കാറിൻ്റെ ആവശ്യം. ഈ നിർദ്ദേശം തള്ളിയാണ് ഹർജികളിൽ കോടതി വാദം കേട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here