വാർഡ് മെമ്പർ കനിഞ്ഞില്ല; കൊടിയമ്മയിൽ കേടായ മിനിമാസ്റ്റ് വിളക്ക് മുസ്ലിം ലീഗ് പ്രവർത്തകർ നന്നാക്കി

0
281

കുമ്പള: കൊടിയമ്മ ജുമാ മസ്ജിദിന് മുൻവശത്തെ തകരാറിലായ മിനി മാസ്റ്റ് വിളക്ക് നന്നാക്കി മുസ്ലിം ലീഗ് പ്രവർത്തകർ മാതൃകയായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി സമിതി സ്ഥാപിച്ച മിനി മാസ്റ്റ് വിളക്ക് കത്താതായിട്ട് ഒരു വർഷത്തിലേറെയായി. നാട്ടുകാർ നിരന്തരം ഇക്കാര്യം വാർഡ് മെമ്പറുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും കേടായ വിളക്ക് നന്നാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ മെമ്പർ തയ്യാറായില്ല. ഇതോടെ കൊടിയമ്മയിലെ മുസ്ലിം ലീഗ് നേതൃത്വം ഇക്കാര്യം ഏറ്റെടുക്കുകയും മിനി മാസ്റ്റ് നന്നാക്കാൻ അനുമതി ആവശ്യപ്പെട്ട് മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി കുമ്പള പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നൽകുകയും 26.04.2022 ന് ചേർന്ന പഞ്ചായത്ത് സ്റ്റിയറിംഗ് കമ്മിറ്റി മുസ്ലിം ലീഗിൻ്റെ അപേക്ഷ പരിഗണിച്ച് മിനിമാസ്റ്റ് വിളക്കിൻ്റെ അറ്റകുറ്റ പ്രവൃത്തിക്ക് അനുമതി നൽകുകയുമായിരുന്നു. മിനി മാസ്റ്റ് നന്നാക്കുന്നതിന് ചിലവായ മുഴുവൻ തുകയും മുസ്ലിം ലീഗ് കമ്മിറ്റിയാണ് വഹിച്ചത്. വരുന്ന ഒരു വർഷത്തിനിടെ എന്തെങ്കിലും തകരാർ സംഭവിച്ചാൽ അതിൻ്റെ ചിലവ് മുസ്ലിം ലീഗ് കമ്മിറ്റി തന്നെ വഹിക്കും.

ജുമാ മസ്ജിദിന് മുന്നിലെ വിളക്ക് നന്നാക്കാത്ത് നാട്ടുകാർക്കിടയിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. റമദാനിൽ എങ്കിലും നന്നാക്കുമെന്നായിരുന്നു നാട്ടുകാർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇത്തരം കാര്യങ്ങളിൽ ഇടപെടൽ നടത്തേണ്ട വാർഡ് മെമ്പർ കൈയൊഴിഞ്ഞതോടെയാണ് കേടായ മിനി മാസ്റ്റ് നന്നാക്കാൻ മുസ്ലിം ലീഗ് മുന്നോട്ട് വന്നത്.

സ്വിച്ച് ഓൺ കർമം വാർഡ് മുസ്ലിം ലീഗ് പ്രസിഡൻ്റ് ഐ.കെ അബ്ദുല്ലക്കുഞ്ഞി നിർവഹിച്ചു. കൊടിയമ്മ ജമാഅത്ത് പ്രസിഡൻ്റ് മുഹമ്മദ് ഹാജി പെല്ലം, അഷ്റഫ് കൊടിയമ്മ, മൊയ്തീൻ ഹാജി എം.എം.കെ, അബ്ബാസ് അലി കെ, അബ്ദുൽ കാദർ പി.ബി, ഐ.മുഹമ്മദ് റഫീഖ്, അബ്ബാസ് എം.എം കെ, സിദ്ധീഖ് ചെങ്കിനടുക്ക, നൗഫൽ കൊടിയമ്മ, അബ്ദുൽ റഹിമാൻ അമ്പ തോട്ടം തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here