രണ്ട് ദിവസത്തിനുള്ളിൽ കനത്ത ഇടിവുമായി സ്വർണവില

0
196

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണവില (Gold price) ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ ഇടിവാണ് ഉണ്ടായത്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവിലയിൽ ഇടിവുണ്ടായത്. ഇന്നലെ 600 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Gold price)  37000 രൂപയാണ്.

മെയ് 12 ന് സ്വർണവില ഉയർന്നിരുന്നു. 360 രൂപയുടെ വർധനവാണ് ഉണ്ടായത്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ സ്വർണ വില ഇടിയുകയായിരുന്നു. ദീർഘനാളായി ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവില കഴിഞ്ഞ ദിവസങ്ങളിലാണ് ഉയരാൻ തുടങ്ങിയത്. സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയും ഇടിഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 20 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ വിപണിയിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4625 രൂപയായി.

സംസ്ഥാനത്ത് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വിലയിലും ഇടിവുണ്ടായി. 15 രൂപയാണ് കുറഞ്ഞത്.  ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വിപണി വില (Gold price) 3820 രൂപയായി. അതേസമയം  സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. വെള്ളിയുടെ വിപണി വില 65 രൂപയാണ്. ഇന്നലെ വെള്ളിയുടെ വിലയിൽ ഒരു രൂപയുടെ കുറവ് ഉണ്ടായിരുന്നു. 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്.

ഈ മാസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ (ഒരു പവൻ )

മെയ് 1 – 37920  രൂപ
മെയ് 2 – 37760  രൂപ
മെയ് 3 – 37760  രൂപ
മെയ് 4 – 37600  രൂപ
മെയ് 5 – 37920  രൂപ
മെയ് 6 – 37680  രൂപ
മെയ് 7 – 37920  രൂപ
മെയ് 8 – 37920  രൂപ
മെയ് 9 – 38000 രൂപ
മെയ് 10 – 37680 രൂപ
മെയ് 11 – 37400 രൂപ
മെയ് 12 – 37760 രൂപ
മെയ് 13 – 37160 രൂപ

LEAVE A REPLY

Please enter your comment!
Please enter your name here