യൂട്യൂബില്‍ പരസ്യം കണ്ട് ബിഗ് ടിക്കറ്റ് വാങ്ങി തുടങ്ങി; പ്രവാസി ട്രക്ക് ഡ്രൈവര്‍ക്ക് 25 കോടി

0
433

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 239-ാമത് സീരീസ് നറുക്കെടുപ്പില്‍ പ്രവാസി ഇന്ത്യക്കാരന് . ട്രക്ക് ഡ്രൈവറായ 49കാരന്‍ മുജീബ് ചിറത്തൊടിയാണ് സമ്മാനാര്‍ഹനായത്. അജ്മാനില്‍ താമസിക്കുന്ന മുജീബ് ഏപ്രില്‍ 22നാണ് 229710 എന്ന നമ്പരിലെ ടിക്കറ്റ് വാങ്ങിയത്.

യൂട്യൂബില്‍ പരസ്യം കണ്ടാണ് മുജീബ് ഒരു വര്‍ഷം മുമ്പ് ബിഗ് ടിക്കറ്റ് വാങ്ങി തുടങ്ങിയത്. അന്നു മുതല്‍ അദ്ദേഹം എല്ലാ മാസവും ടിക്കറ്റ് വാങ്ങാറുണ്ട്. ഇന്ത്യക്കാരും ബംഗ്ലാദേശികളും ഉള്‍പ്പെടെ 10 പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് മുജീബ് ടിക്കറ്റ് വാങ്ങിയിരുന്നത്.

ട്രക്ക് ഡ്രൈവറായ മുജീബ് ട്രക്കില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് ബിഗ് ടിക്കറ്റ് പ്രതിനിധി റിച്ചാര്‍ഡിന്റെ ഫോണ്‍ കോള്‍ എത്തുന്നത്. മുജീബിന്റെ സഹപ്രവര്‍ത്തകരാണ് സമ്മാനവിവരം അദ്ദേഹത്തെ അറിയിച്ചത്. തുടര്‍ന്ന് മുജീബ് ബിഗ് ടിക്കറ്റ് ടീമിനെ തിരികെ വിളിച്ച് വിജയിച്ച വിവരം സ്ഥിരീകരിക്കുകയായിരുന്നു. ‘എനിക്ക് ഈ പണം വളരെയേറെ ആവശ്യമായിരുന്നു. ഒരു വര്‍ഷത്തിലേറെ നീണ്ട ശ്രമത്തിനൊടുവില്‍ ഞാന്‍ വിജയിച്ചു’- മുജീബ് ബിഗ് ടിക്കറ്റ് പ്രതിനിധികളോട് പ്രതികരിച്ചു.

മേയ് മാസത്തില്‍ രണ്ട് കോടി ദിര്‍ഹമാണ് (ഏകദേശം 40 കോടിയിലേറെ ഇന്ത്യന്‍ രൂപ) ഗ്രാന്‍ഡ് പ്രൈസായി ലഭിക്കുക. രണ്ടാം സമ്മാനം 10 ലക്ഷം ദിര്‍ഹം. ഇത് കൂടാതെ മറ്റ് രണ്ട് വന്‍തുകയുടെ ക്യാഷ് പ്രൈസുകള്‍ കൂടി നിങ്ങളെ കാത്തിരിക്കുന്നു. ഈ മാസത്തിലുടനീളം ക്യാഷ് പ്രൈസ് ടിക്കറ്റുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് പ്രതിവാര നറുക്കെടുപ്പുകളിലൂടെ 500,000 ദിര്‍ഹം നേടാനും അവസരമുണ്ട്. പ്രതിവാര പ്രൊമോഷന്‍ കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവരുടെ ടിക്കറ്റുകള്‍ ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് എന്റര്‍ ചെയ്യപ്പെടുന്നു. ഇതില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് 500,000 ദിര്‍ഹമാണ് സമ്മാനമായി ലഭിക്കുക.

072051 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഇന്ത്യക്കാരനായ വിശ്വനാഥന്‍ ബാലസുബ്രഹ്മണ്യം ആണ് 239-ാമത് സീരീസ് നറുക്കെടുപ്പില്‍ രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത്. മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം നേടിയത് ഇന്ത്യക്കാരനായ ജയപ്രകാശ് നായര്‍ ആണ്. 077562 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. 291282 എന്ന ടിക്കറ്റ് നമ്പരിലൂടെ ജോര്‍ദാനില്‍ നിന്നുള്ള ഇബ്രാഹിം ഫ്രേഹാത് നാലാം സമ്മാനമായ 50,000 ദിര്‍ഹം നേടി. ഇന്ത്യക്കാരനാണ് ഇദ്ദേഹം. ഡ്രീം കാര്‍ പ്രൊമോഷനില്‍ പാകിസ്ഥാനില്‍ നിന്നുള്ള സാദ് ഉല്ല മാലിക്  001506 എന്ന ടിക്കറ്റ് നമ്പരിലൂടെ ബിഎംഡബ്ല്യൂ Z430i വാഹനം സ്വന്തമാക്കി.

500,000 ദിര്‍ഹത്തിന്റെ ക്യാഷ് പ്രൈസ് നേടാനുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിന്റെ വിശദവിവരങ്ങള്‍

പ്രൊമോഷന്‍ 1- മെയ് 1-8, നറുക്കെടുപ്പ് തീയതി- മെയ് 9  (തിങ്കളാഴ്ച)

പ്രമോഷന്‍ 2- മെയ് 9-മെയ് 16, നറുക്കെടുപ്പ് തീയതി- മെയ് 17 (ചൊവ്വാഴ്ച)

പ്രൊമോഷന്‍ 3  മെയ് 17-24, നറുക്കെടുപ്പ് തീയതി മെയ് 25 (ബുധനാഴ്ച)

പ്രൊമോഷന്‍ 4  മെയ് 25-31, നറുക്കെടുപ്പ് തീയതി ജൂണ്‍ ഒന്ന്(ബുധനാഴ്ച)

പ്രൊമോഷന്‍ കാലയളവില്‍ പര്‍ചേസ് ചെയ്യുന്ന ബിഗ് ടിക്കറ്റിന്റെ ക്യാഷ് ടിക്കറ്റുകള്‍ക്ക് തൊട്ടടുത്ത തവണത്തെ നറുക്കെടുപ്പിലേക്കാണ് എന്‍ട്രി ലഭിക്കുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് എന്റര്‍ ചെയ്യുകയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here