ബഹിരാകാശത്ത് വെച്ച് നനഞ്ഞ തുണി പിഴിഞ്ഞാൽ എന്ത് സംഭവിക്കും; ഇതൊരു കൗതുക കാഴ്ച്ച…

0
181

സോഷ്യൽ മീഡിയയിലൂടെ നിരവധി കൗതുക കാഴ്ചകളാണ് നമുക്ക് മുന്നിലേക്ക് എത്തുന്നത്. കൗതുകവും ആശ്ചര്യവും തോന്നുന്ന നിരവധി വീഡിയോകൾ. ലോകത്തിന്റെ പലഭാഗത്ത് നിന്ന് മാത്രമല്ല അങ്ങ് ബഹിരാകാശ കാഴ്ചകളും നമ്മെ തേടി എത്താറുണ്ട്. അങ്ങനെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ഒരു ബഹിരാകാശ കാഴ്ചയാണ് ഇപ്പോൾ ചർച്ച വിഷയം. നമുക്ക് അറിയാം ഗുരുത്വാകർഷണമില്ലാത്ത അന്തരീക്ഷമാണ് ബഹിരാകാശത്ത്. അതുകൊണ്ട് എല്ലാ വസ്തുക്കളുടെയും ചലനം അവിടെ വ്യത്യസ്തമാണ്. അതിന്റെ നിരവധി വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടുണ്ട്. ഭക്ഷണം പാകം ചെയ്യുന്നതും കുപ്പിയിൽ നിന്ന് വെള്ളം ഒഴിക്കുന്നതും തുടങ്ങി നിരവധി കാഴ്ചകൾ.

എന്നാൽ ഒരു നനഞ്ഞ തുണി ബഹിരാകാശത്ത് വെച്ച് പിഴിഞ്ഞാൽ എന്ത് സംഭവിക്കുമെന്ന് അറിയാമോ? ആ എന്നാൽ ആ ദൃശ്യങ്ങളുടെ ട്വിറ്ററിൽ പങ്കുവയ്ക്കപ്പെട്ട ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. ഒരു ബഹിരാകാശയാത്രികനാണ് വീഡിയോയിൽ വെള്ളം നനച്ച ടവൽ പുറത്തെടുക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് കാണിച്ചുതരുന്നത്. കമാൻഡർ ക്രിസ് ഹാഡ്‌ഫീൽഡ് ആണ് വീഡിയോയിൽ ഇത് കാണിക്കുന്നത്. കുപ്പിയിൽ നിന്നും തുണിയിലേക്ക് കുറച്ച് വെള്ളം ഒഴിക്കുകയും എന്താണ് സംഭവിക്കുന്നത് എന്ന് കാണിച്ചുതരികയും ചെയ്യുന്നു. ക്രിസ് ക്യാമറയ്ക്ക് മുന്നിലേക്ക് ടവൽ ഉയർത്തിപ്പിടിച്ച് പിഴിയുന്നതും കാണാം.

സാധാരണ അന്തരീക്ഷത്തിലാണെങ്കിൽ തുണി പിഴിഞ്ഞാൽ വെള്ളം താഴേക്ക് പോകുകയാണ് ചെയ്യുക. എന്നാൽ പൂജ്യം ഗുരുത്വാകർഷണത്തിൽ വെള്ളം തുണിയിൽ തന്നെ പറ്റിപ്പിടിച്ച്, അതിന് മീതെ ഒരു ട്യൂബ് പോലെ രൂപപ്പെടും. നിരവധി പേരാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്. ഇതിന് മുമ്പും ബഹിരാകാശത്ത് നിന്നുള്ള ഇത്തരം കൗതുക കാഴ്ചകൾ സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here