ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന സന്ദേശ കൈമാറ്റ ആപ്പാണ് വാട്ട്സ്ആപ്പ് (Whatsapp). ജനപ്രിയവും, യൂസര്‍ ഫ്രണ്ട്ലിയുമായി വാട്ട്സ്ആപ്പിന് എന്നാല്‍ പരിഹാരം ഇതുവരെയില്ലാത്ത ചില പ്രശ്നങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് ഒരു വാട്ട്സ്ആപ്പ് ഉപയോക്താവ് (Whatsapp User) സേവ് ചെയ്യാത്ത നമ്പറില്‍ സന്ദേശം അയക്കാന്‍ സാധിക്കില്ല എന്നതാണ്. ഇതിന് ഒരു പരിഹാരം ഉണ്ട്.
പലപ്പോഴും വാട്ട്സ്ആപ്പ് പ്രൈവസി സെറ്റിംഗ് പ്രകാരം കോണ്‍ടാക്റ്റില്‍ ഉള്ളവര്‍ക്ക് മാത്രമേ സന്ദേശം അയക്കാന്‍ സാധിക്കൂ എന്നതാണ്. എന്നാല്‍ എല്ലാവരും ഈ കോണ്‍ടാക്റ്റില്‍ ഉണ്ടാകില്ല. അതോടെ അവര്‍ക്ക് നേരിട്ട് സന്ദേശം അയക്കാന്‍ സാധിക്കില്ല.
പക്ഷെ അതേ സമയം ഇത്തരത്തില്‍ കോണ്‍ടാക്റ്റില്‍ ഇല്ലാത്തവര്‍ക്ക് സന്ദേശം അയക്കാന്‍ സഹായിക്കുന്ന അനേകം തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഇപ്പോള്‍ ലഭ്യമാണ്. എന്നാല്‍ ഇത് നമ്മുടെ ഫോണില്‍ ഉപയോഗിക്കുന്നതില്‍ ചില സുരക്ഷ പ്രശ്നങ്ങള്‍ ഉണ്ട്. ഔദ്യോഗികമല്ലാത്ത ഇത്തരം ആപ്പുകള്‍ ഉപയോഗിക്കരുത് എന്ന് വാട്ട്സ്ആപ്പ് ഉടമസ്ഥരായ മെറ്റ തന്നെ പല തവണ പറഞ്ഞതാണ്.
ഈ പ്രശ്നം പരിഹരിക്കാനുള്ള ഒരു രീതിയാണ് ഇപ്പോള്‍ പറയുന്നത്.
ബ്രൗസര്‍ ഓപ്പണ്‍ ചെയ്യുക
1. നിങ്ങളുടെ മൊബൈലില്‍ http://wa.me/91xxxxxxxxxx (മൊബൈല്‍ നമ്പര്‍ അടിക്കുക)
2. 91 കണ്‍ട്രി കോഡ് ആണ്, അതിന് ശേഷമാണ് പത്ത് അക്ക ഫോണ്‍ നമ്പര്‍ നല്‍കേണ്ടത്.
3. ലിങ്ക് ഓപ്പണ്‍ ചെയ്യുക
4. ഇവിടെ നിന്നും ഒരു വാട്ട്സ്ആപ്പ് വിന്‍ഡോയില്‍ എത്തും, ഇവിടെ ‘Continue to Chat’ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.