ഗുവാഹട്ടി: കഞ്ചാവ് ലഹരിയില്‍ അസം സ്വദേശി സ്വന്തം ജനനേന്ദ്രിയം മുറിച്ചു. അസമിലെ ദേഖാര്‍ സ്വദേശി ഷഹാജുല്‍ അലിയാണ് കഞ്ചാവ് വലിച്ചതിന് പിന്നാലെ ജനനേന്ദ്രിയം മുറിച്ചത്.
കഞ്ചാവ് വലിക്കുന്നത് പാപമാണെന്നും എന്നാല്‍ ലഹരിയില്ലാതെ തനിക്ക് ജീവനിക്കാനാവില്ലെന്നുമായിരുന്നു അലിയുടെ പ്രതികരണം. അതിനാല്‍ താന്‍ ചെയ്ത പാപങ്ങളില്‍ പശ്ചാത്തപിച്ചാണ് ജനനേന്ദ്രിയം മുറിച്ചതെന്നും ഗുവാഹട്ടി ടൈംസിനോട് അലി വെളിപ്പെടുത്തി. ‘കഞ്ചാവ് ഉപയോഗിക്കാന്‍ എന്റെ മതം അനുവദിക്കുന്നില്ല. കഞ്ചാവ് വലിച്ചതോടെ സമൂഹത്തിന് ദോഷകരമായ എന്തോ സംഭവിക്കാന്‍ പോകുന്നതായി എനിക്ക് തോന്നി. അതിനാല്‍ എന്റെ പ്രവൃത്തിയില്‍ പശ്ചാത്തപിച്ചും സമൂഹത്തിന്റെ നല്ലതിന് വേണ്ടിയുമാണ് ജനനേന്ദ്രിയം മുറിച്ചത്’- അലി പറഞ്ഞു.
അതേസമയം, അലി മാനസികവിഭ്രാന്തിയുള്ള ആളാണെന്നായിരുന്നു മകന്റെ പ്രതികരണം. നേരത്തെയും ഇത്തരത്തിലുള്ള പല വിചിത്രകാര്യങ്ങളും അലി ചെയ്തിട്ടുണ്ടെന്ന് സുഹൃത്തും വെളിപ്പെടുത്തി. 2003-ല്‍ ഒരുരാത്രി മുഴുവന്‍ സിംഹത്തോടൊപ്പം അലി ചിലവഴിച്ചിട്ടുണ്ടെന്നായിരുന്നു സുഹൃത്തിന്റെ വെളിപ്പെടുത്തല്‍.