ട്വിറ്റർ സേവനത്തിന് പണം ഈടാക്കുമെന്ന സൂചന നൽകി ഇലോൺ മസ്‌ക്

0
209

വാഷിങ്ടൺ: വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നവരിൽനിന്നും സർക്കാരുകളിൽനിന്നും ട്വിറ്റർ സേവനത്തിന് പണം ഈടാക്കുമെന്ന സൂചനയുമായി ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്‌ക്. സാധാരണ ഉപയോക്താക്കൾക്ക് ട്വിറ്റർ സൗജന്യമായിത്തന്നെ തുടരുമെന്ന് മസ്‌ക് ട്വീറ്റ് ചെയ്തു.

കൊമേഴ്സ്യൽ, ഗവൺമെന്റ് ഉപയോക്താക്കളിൽനിന്ന് ട്വിറ്റർ ചെറിയ ഫീസ് ഈടാക്കിയേക്കുമെന്ന് മസ്‌ക് പറഞ്ഞു. സൗജന്യമായി സേവനം നൽകുന്നതാണ് ഫ്രീമേസൻസിന്റെ പരാജയത്തിനു കാരണമെന്ന് മറ്റൊരു ട്വീറ്റിൽ മസ്‌ക് പറഞ്ഞു.

ട്വീറ്റുകൾക്ക് പണം ഈടാക്കിത്തുടങ്ങിയാൽ സേവനത്തിന് ചാർജ് ഈടാക്കുന്ന ആദ്യ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആയി ട്വിറ്റർ മാറും. ഇതുൾപ്പെടെ ഒട്ടേറെ പോളിസി മാറ്റങ്ങൾ ട്വിറ്ററിൽ ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here