കുടകില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് വെടിവെപ്പ് പരിശീലനം; ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍

0
291

മൈസൂരു: കുടകില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് വെടിവെപ്പ് പരിശീലനം നല്‍കിയത് വിവാദമായി. പൊന്നംപേട്ടിലെ സായി ശങ്കര സ്‌കൂളില്‍ പ്രവര്‍ത്തകര്‍ക്കായി നടത്തിയ എട്ടുദിവസത്തെ ‘ശൗര്യ പ്രശിക്ഷണ വര്‍ഗ’ പരിപാടിയുടെ ഭാഗമായാണ് വെടിവെപ്പ് പരിശീലനം അരങ്ങേറിയത്.

കുടകിലെ ബി.ജെ.പി. എം.എല്‍.എ.മാരായ എം.പി. അപ്പാച്ചു രഞ്ജന്‍, കെ.ജി. ഭോപ്പയ്യ, സുജ കുശാലപ്പ എം.എല്‍.സി. എന്നിവര്‍ പരിശീലനം വീക്ഷിക്കാന്‍ എത്തിയിരുന്നെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് പുറമേ, വിശ്വഹിന്ദുപരിഷത്ത്, ആര്‍.എസ്.എസ്. എന്നിവയുടെ പ്രവര്‍ത്തകരും പരിശീലനത്തില്‍ പങ്കെടുത്തു. നിലത്തുകിടന്ന് വെടിവെപ്പ് പരിശീലിക്കുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ് എന്തുനടപടി സ്വീകരിക്കുമെന്ന് എസ്.ഡി.പി.ഐ. സംസ്ഥാന ജനറല്‍ സെക്രട്ടറി അപ്സര്‍ കൊഡ്ലിപേട്ട് ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here