ഒന്നിലധികം ഫോണുകളിൽ ഒരേ വാട്ട്സ് ആപ്പ് അക്കൗണ്ട് ; ഫീച്ചർ ഉടനെത്തും

0
167

ഒന്നിലധികം ഫോണുകളിൽ ഒരേ വാട്ട്സ് ആപ്പ് അക്കൗണ്ട് ഉപയോഗിക്കാൻ കഴിയുന്ന ഫീച്ചർ ഉടനെത്തും. വാട്ട്സ് ആപ്പിന്‍റെ ഏറ്റവും പുതിയ അപ്ഡേഷനിൽ ഈ ഫീച്ചർ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകള്‍. വാട്‌സ്ആപ്പ് വെബ്‌ വഴി മാത്രമാണ് നിലവിൽ ലാപ്‌ടോപ്പുകളിലും ഡെസ്‌ക്‌ടോപ്പുകളിലും ഒരേ അക്കൗണ്ട് തുറക്കാൻ സാധിക്കുന്നത്.

ഈ പ്രതിസന്ധിക്ക് പരിഹാരമെന്നോണമാണ് പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് എത്തുന്നത്. ഫീച്ചർ അപ്ഡേറ്റായാൽ ഒരു നമ്പർ ഉപയോഗിച്ച് ഒന്നിലധികം ഫോണുകളിൽ അക്കൗണ്ട് തുടങ്ങാൻ ഉപഭോക്താവിന് സാധിക്കുമെന്നാണ് വിവരം.

ആദ്യ ഘട്ടത്തിൽ ഐഒഎസിൽ ഫീച്ചർ ലഭ്യമാകുമോ എന്നതിനും വ്യക്തത കൈവന്നിട്ടില്ല. അപ്ഡേഷനിൽ പുതിയ ഫീച്ചർ എത്തുമെന്ന സൂചനകള്‍ ഉണ്ടെങ്കിലും കൃത്യമായ തീയതി കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here