‘എങ്ങനെ നടുവൊടിക്കാം’; യുവാവിന്റെ നട്ടെല്ലില്‍ 2 കമ്പിയും 6 സ്ക്രൂവും; വിഡിയോ

0
247

കാറുകളിൽ അഭ്യാസം കാണിക്കുന്നവർക്കു ഒരു പാഠമാണ് ഈ യുവാവിന്റെ പ്രകടനം. കൃത്യമായ മുന്നൊരുക്കങ്ങളും പരിശീലനവുമില്ലാതെ സ്റ്റണ്ട് ചെയ്യാൻ ഇറങ്ങിയാൽ ഇതായിരിക്കും അനുഭവം. പിക്ക്അപ്പ് ട്രക്ക് ഉയർത്തി ചാടിച്ച് നടുവിന് പരുക്കു പറ്റിയ യുവാവ് പങ്കുവച്ച് വിഡിയോയും കുറിപ്പുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ട്രക്കിൽ സ്റ്റണ്ട് ചെയ്തുകൊണ്ട് എങ്ങനെ നടുവൊടിക്കാം എന്നാണ് യുവാവ് വിഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. വാഹനത്തിന്റെ സ്റ്റോക്ക് സസ്പെൻഷൻ തന്നെ ഉപയോഗിച്ചതാണ് വിനയായത് എന്നും യുവാവ് പറയുന്നുണ്ട്.

നട്ടെല്ലില്‍ 2 കമ്പിയും 6 സ്ക്രൂവും 4 ബോൺ ഗ്രാഫ്സും ആ സ്റ്റണ്ട് തനിക്ക് സമ്മാനിച്ചു എന്നാണ് യുവാവ് പറയുന്നത്. ഇനി ഒരു വർഷത്തിന് ശേഷം മാത്രമേ സ്റ്റണ്ട് ചെയ്യാൻ സാധിക്കുകയുള്ളു എന്ന് ഡോക്ടർ അറിയിച്ചെന്നും യുവാവ് കുറച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here