ആരാധനാലയങ്ങളില്‍ ശബ്ദ നിയന്ത്രണം കര്‍ശനമാക്കും; ഉത്തരവിറക്കി സര്‍ക്കാര്‍

0
252

സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ ശബ്ദനിയന്ത്രണം കര്‍ശനമാക്കാന്‍ ഉത്തരവുമായി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഉച്ചഭാഷിണികളുടെ ഉപയോഗം നിയന്ത്രിക്കാന്‍ ഡിജിപിക്ക് ചുമതല നല്‍കി. ബാലാവകാശ കമ്മീഷന്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് ഇക്കാര്യത്തില്‍ ഉത്തരവിറക്കിയിരിക്കുന്നത്.

2020ല്‍ പുതിയ ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വന്നിരുന്നു. പക്ഷേ വിവിധ മത വിഭാഗങ്ങളിലെ ആരാധനാലയങ്ങളില്‍ ഇതുവരെ ചട്ടം ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്നു ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കി. ഉത്സവ പറമ്പുകളിലും, മതപരമായ മറ്റു ചടങ്ങുകളിലും നിയന്ത്രണം ബാധകമാണ്.

കുട്ടികള്‍, പ്രായം ചെന്നവര്‍, രോഗികള്‍ എന്നിവര്‍ക്ക് ഉച്ചഭാഷിണികളില്‍ നിന്നുള്ള അമിത ശബ്ദം ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ഉത്തരവില്‍ പറയുന്നു. 2020ലെ കേന്ദ്ര ചട്ടം അനുസരിച്ച് സര്‍ക്കാരിന്റെ അനുമതി കൂടാതെ പൊതുസ്ഥലങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടില്ല.

നിലവില്‍ രാത്രി 10 മുതല്‍ രാവിലെ 6 വരെ അടച്ചിട്ട ഓഡിറ്റോറിയം, കോണ്‍ഫറന്‍സ് ഹാള്‍, വിരുന്നു ഹാള്‍, എന്നിവിടങ്ങളില്‍ അല്ലാതെ ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുതെന്നും നിയമമുണ്ട്. ഇതൊന്നും കൃത്യമായി പാലിക്കപ്പെടുന്നില്ലാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here