അക്കൗണ്ടിലേക്ക് പണമൊഴുകി; ചെന്നൈയിൽ അല്പനേരത്തേക്ക് കോടീശ്വരരായത് 100 പേർ

0
287

ചെന്നൈ: അല്പനേരത്തേക്ക് ചെന്നൈയിൽ കോടീശ്വരരായത് 100 പേർ. എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ ടി. നഗറിലെയും നഗരത്തിലെ മറ്റുചില ശാഖകളിലെയും 100 പേരുടെ അക്കൗണ്ടുകളിലേക്കാണ് 13 കോടി രൂപ എത്തിയത്. എന്നാൽ, അധികം വൈകാതെ ബാങ്ക് ഈ അക്കൗണ്ടുകൾ മരവിപ്പിച്ചു. സാങ്കേതികപിഴവ് എന്നാണ് വിശദീകരണം.

10,000 രൂപ നിക്ഷേപിച്ചതായിട്ടായിരുന്നു എസ്.എം.എസ്. എന്നാൽ, അക്കൗണ്ട് പരിശോധിച്ചപ്പോൾ 13 കോടിയിലേറെ രൂപ! സെർവറിലെ പ്രശ്നമാണ് ഇത്തരത്തിൽ പണക്കൈമാറ്റം നടന്നതിന് കാരണമെന്നാണ് ബാങ്കധികൃതർ പറയുന്നു. പണമെത്തിയതായി അക്കൗണ്ടിൽ കാണിക്കുന്നുണ്ടെങ്കിലും ആർക്കും പണമെടുക്കാൻ സാധിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

പണമിടപാട് കേസുകൾ പരിഗണിക്കുന്ന തമിഴ്‌നാട് പോലീസിലെ പ്രത്യേകവിഭാഗം കേസെടുത്ത് അന്വേഷണമാരംഭിച്ചു. അക്കൗണ്ടിൽ പണം എത്തിയവരിൽ ചിലർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് അന്വേഷണമാരംഭിച്ചത്. ഒരു ബാങ്ക് അക്കൗണ്ടിൽനിന്ന് പണം അയച്ചതായിട്ടാണ് സന്ദേശം എത്തിയത്. ഇത്തരത്തിൽ ഏതെങ്കിലും അക്കൗണ്ടിൽനിന്ന് പണം നഷ്ടമായിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here