മുംബൈ: ഐപിഎല്ലില്‍(IPL 2022) ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ(Delhi Capitals) മത്സരത്തില്‍ 157 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ സണ്‍റൈസേഴ്സ് ഹൈദരാബാദ്(SRH) താരം ഉമ്രാന്‍ മാലിക്ക്(Umran Malik) സീസണിലെ ഏറ്റവും വേഗമേറിയ പന്തിന് ഉടമയായിരുന്നു. എന്നാല്‍ ഉമ്രാന്‍ എറിഞ്ഞ പന്തല്ല ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്ത്. അത് എറിഞ്ഞത് ഓസ്ട്രേലിയന്‍ പേസറായ ഷോണ്‍ ടെയ്റ്റാണ്(Shaun Tait).
2012 ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ടെയ്റ്റ് 157.71 കിലോ മീറ്റര്‍ വേഗത്തിലെറിഞ്ഞ പന്താണ് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്ത്. ഇന്നലെ ഉമ്രാന്‍ എറിഞ്ഞ 157 കിലോ മീറ്റര്‍ വേഗത്തിലുള്ള പന്ത് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ പന്താണ്. 156.22 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ ഡല്ഡഹി ക്യാപിറ്റല്‍സ് താരം ആന്‍റിച്ച് നോര്‍ക്യയുടെ പേരിലാണ് വേഗേറിയ മൂന്നാമത്തെ പന്തിന്‍റെ റെക്കോര്‍ഡ്.
ഐപിഎല്‍ ചരിത്രത്തിലെ വേഗമേറിയ നാലാമത്തെയും അഞ്ചാമത്തെയും പന്തിന്‍റെ റെക്കോര്‍ഡ് ഉമ്രാന്‍ മാലിക്കിന്‍റെ പേരിലാണ്. ഇന്നലത്തെ മത്സരത്തില്‍ ഡല്‍ഹിക്കെിരെ തന്നെ എറിഞ്ഞ 155.60 കിലോ മീറ്റര്‍ വേഗത്തിലുള്ള പന്ചാണ് വേഗമേറിയ നാലാം പന്ത്. ഉമ്രാന്‍ എറിഞ്ഞ 154.80 കിലോ മീറ്റര്‍ വേഗത്തിലെറിഞ്ഞ പന്താണ് വേഗതയില്‍ അഞ്ചാം സ്ഥാനത്ത്.