മുംബൈ∙ എൻസിപി അധ്യക്ഷൻ ശരദ് പവാറിനെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിന് മഹാരാഷ്ട്രയിലെ ബിജെപി നേതാവിന്റെ മുഖത്തടിച്ച് എൻസിപി പ്രവർത്തകൻ. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ബിജെപി മഹാരാഷ്ട്ര അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലാണു അക്രമത്തിന്റെ വിഡിയോ പുറത്തുവിട്ടത്. ബിജെപി നേതാവ് വിനായക് അംബേദ്കറിനാണ് മർദ്ദനമേറ്റത്.
വിനായക് അംബേദ്കറുമായുണ്ടായ വാഗ്വാദത്തിന്റെ തുടർച്ചയായാണ് എൻസിപി പ്രവർത്തകൻ അദ്ദേഹത്തിന്റെ മുഖത്തടിച്ചത്. വാക്പോരിനിടെ വെള്ള ഷർട്ട് ധരിച്ച ഒരു പ്രവർത്തകൻ ബിജെപി നേതാവിന്റെ മുഖത്തടിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിനായക് അംബേദ്കർ പുണെ പൊലീസിൽ പരാതി നല്‍കി. സമൂഹമാധ്യത്തിലെ കുറിപ്പിന്റെ പേരിൽ താൻ മാപ്പു പറയണമെന്ന് എൻസിപി എംപി ഗിരിഷ് ബപത് ആവശ്യപ്പെട്ടതായും അംബേദ്കർ ആരോപിച്ചു.
അക്രമത്തെ ശക്തമായി അപലപിക്കുന്നതായി ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ ട്വിറ്ററിൽ കുറിച്ചു. എൻസിപിയുടെ ഗുണ്ടകള്‍ക്കെതിരെ എത്രയും വേഗം നടപടിയെടുക്കണമെന്നും പാട്ടീൽ ആവശ്യപ്പെട്ടു. ശരദ് പവാറിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചതിന്റെ പേരിൽ മറാത്തി നടി കേതകി ചിറ്റാലെ, വിദ്യാർഥിയായ നിഖിൽ ബാംറെ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
महाराष्ट्र प्रदेश भारतीय जनता पार्टीचे प्रवक्ते प्रा. विनायक आंबेकर यांच्या वर राष्ट्रवादीच्या गुंडांनी भ्याड हल्ला केला असून, भाजपाच्या वतीने मी या हल्ल्याचा तीव्र शब्दांत निषेध व्यक्त करतो. राष्ट्रवादीच्या या गुंडांवर तात्काळ कारवाई झालीच पाहिजे !@BJP4Maharashtra pic.twitter.com/qR7lNc1IEN
— Chandrakant Patil (@ChDadaPatil) May 14, 2022