‘കെജിഎഫ് ചാപ്റ്റര്‍ രണ്ടി’ന്റെ ഒടിടി റൈറ്റ്‍സ് ആമസോണ്‍ സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്‍ക്ക്

0
398

യാഷ് നായകനായ പുതിയ ചിത്രം ‘കെജിഎഫ്: ചാപ്റ്റര്‍ രണ്ട്’ ജൈത്രയാത്ര തുടരുകയാണ്. കോടികൾ മുടക്കി പുറത്തിറക്കിയ വമ്പൻ സിനിമകളെയും പിന്നിലാക്കി ‘കെജിഎഫ് 2’  പ്രദർശനം തുടരുകയാണ്. 1000 കോടി രൂപയുടെ കളക്ഷൻ സ്വന്തമാക്കി റെക്കോര്‍ഡിട്ടിരുന്നു ‘കെജിഎഫ് 2’. ഇപ്പോഴിതാ ഒടിടി റൈറ്റ്‍സിലും ചിത്രത്തിന് മികച്ച തുകയാണ് ലഭിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട് (KGF 2).

ആമസോണ്‍ പ്രൈം വീഡിയോ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് 320 കോടി രൂപയ്‍ക്കാണ് വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്.  ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം വൈകാതെ സ്‍ട്രീമിംഗ് തുടങ്ങും. ‘കെജിഎഫ്: ചാപ്റ്റര്‍ രണ്ട്’ ചിത്രം മെയ് 27 മുതല്‍ സ്ട്രീമിംഗ് തുടങ്ങുമെന്നാണ് നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. രാജമൗലി സംവിധാനം ചെയ്‍ത ചിത്രം ‘ആര്‍ആര്‍ആ’ര്‍ ആണ് ‘കെജിഎഫി2’ന് മുന്‍പ് ഈ വര്‍ഷം ബോക്സ് ഓഫീസില്‍ വന്‍  ഹൈപ്പ് സൃഷ്‍ടിച്ചത്.

വിജയ് കിരഗന്ദുറാണ് ചിത്രം നിര്‍മിച്ചത്. ഹൊംബാളെ ഫിലിംസിന്റെ ബാനറിലായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. ‘കെജിഎഫ് 2’ ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചത് ഉജ്വല്‍ കുല്‍ക്കര്‍ണി. സഞ്‍ജയ് ദത്താണ് ചിത്രത്തില്‍ വില്ലനായി എത്തിയത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കാര്‍ത്തിക് ഗൗഡ. പ്രൊഡക്ഷന്‍ ഡിസൈന്‍ ശിവകുമാര്‍. ഛായാഗ്രഹണം ഭുവന്‍ ഗൗഡയാണ്. ആക്ഷന്‍ അന്‍ബറിവ്, നൃത്തസംവിധാനം ഹര്‍ഷ, മോഹന്‍, ഡബ്ബിംഗ് ആനന്ദ് വൈ എസ്, വസ്‍ത്രാലങ്കാരം യോഗി ജി രാജ്, സാനിയ സര്‍ധാരിയ, നവീന്‍ ഷെട്ടി, അശ്വിന്‍ മാവ്‍ലെ, ഹസ്സന്‍ ഖാന്‍, സംഭാഷണ രചന ചന്ദ്രമൗലി എം, ഡോ. സൂരി, പ്രശാന്ത് നീല്‍.

‘കെജിഎഫ് ചാപ്റ്റര്‍ 2’ ഐമാക്സ് ഫോര്‍മാറ്റിലും റിലീസ് ചെയ്‍തിരുന്നു. ഒരു കന്നഡ ചിത്രത്തിന്‍റെ ആദ്യ ഐമാക്സ് റിലീസ് ആയിരുന്നു ഇത്. സാധാരണ ഫോര്‍മാറ്റില്‍ ഉള്ള റിലീസിനേക്കാള്‍ ഒരു ദിവസം മുന്‍പേ ഐമാക്സില്‍ പ്രദര്‍ശനത്തിനെത്തി എന്നതും പ്രത്യേകതയാണ്.  ഏപ്രില്‍13ന് ആയിരുന്നു ചിത്രത്തിന്റെ  ഐമാക്സ് റിലീസ്.

കന്നഡയ്ക്കു പുറമെ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തി. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്‍തത്. പിരീഡ് ഡ്രാമ ഗ്യാങ്സ്റ്റര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്‍സ്, ടി എസ് നാഗഭരണ, ശരണ്‍, അവിനാശ്, സക്കി ലക്ഷ്‍മണ്‍, വസിഷ്‍ട സിംഹ, ഹരീഷ് റായ്, ദിനേശ് മാംഗളൂര്‍, തരക്, രാമചന്ദ്ര രാജു, വിനയ് ബിഡപ്പ, അശോക് ശര്‍മ്മ, മോഹന്‍ ജുനേജ, ഗോവിന്ദ ഗൗഡ, ജോണ്‍ കൊക്കന്‍, ശ്രീനിവാസ് മൂര്‍ത്തി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

പ്രേക്ഷകപ്രീതിയും നിരുപക ശ്രദ്ധയും ഒരുപോലെ സ്വന്തമാക്കിയ ചിത്രമാണ് സൂര്യ നായകനായ ‘ജയ് ഭീം’. ‘ജയ് ഭീം’ ചിത്രത്തിന്റെ പ്രമേയമായിരുന്നു അതിന് കാരണം. ‘ജയ് ഭീമെ’ന്ന ചിത്രം അടിസ്ഥാനവര്‍ഗത്തിന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ കുറിച്ചാണ് പറയുന്നത്. സൂര്യയുടെ ‘ജയ് ഭീം’ ചിത്രത്തിന് രണ്ട് പ്രധാനപ്പെട്ട പുരസ്‍കാരങ്ങള്‍ ലഭിച്ചതിനെ കുറിച്ചാണ് പുതിയ വാര്‍ത്ത (Jai Bhim).

ദാദാ സാഹേബ് ഫാല്‍കെ ഫിലിം ഫെസ്റ്റിവലിലാണ്’ ജയ് ഭീം’ പുരസ്‍കാരം നേടിയത്.’ജയ് ഭീം’  മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സഹ നടനായി ചിത്രത്തിലെ അഭിനയത്തിന് മണികണ്ഠനും തെരഞ്ഞെടുക്കപ്പെട്ടു. ‘ജയ് ഭീം’ ചിത്രത്തില്‍ മലയാള നടി ലിജോ മോള്‍ ജോസായിരുന്നു പ്രധാനപ്പെട്ട ഒരു കഥാപാത്രമായി എത്തിയത്. ലിജോ മോള്‍ ജോസിന് ചിത്രത്തിലെ അഭിനയത്തിലെ ഏറെ പ്രശംസ ലഭിച്ചിരുന്നു. വക്കീല്‍ വേഷത്തിലായിരുന്നു ചിത്രത്തില്‍ ത സെ ജ്ഞാനവേലിന്റെ സംവിധാനത്തില്‍ സൂര്യ അഭിനയിച്ചത്. സീൻ റോള്‍ദാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

‘ജയ് ഭീമെ’ന്ന ചിത്രം 2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മിച്ചത്. ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു പ്രധാന ചിത്രീകരണം. എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്.

ലിജോമോള്‍ ജോസിന് പുറമേ മലയാളി താരം രജിഷ വിജയനും ‘ജയ് ഭീമി’ല്‍ പ്രധാന കഥാപാത്രമായി എത്തി.  പ്രകാശ് രാജ്, രമേഷ്, റാവു രമേഷ് തുടങ്ങിയ താരങ്ങളും അഭിനയിച്ചു. ‘ജയ് ഭീം’ ചിത്രത്തിന്റെ  തിരക്കഥയും ത സെ ജ്ഞാനവേലിന്റേതാണ്. യുഗഭാരതി ആണ് ചിത്രത്തിന്റെ ഗാനരചയിതാവ്.

LEAVE A REPLY

Please enter your comment!
Please enter your name here