ഐപോഡ് മരിക്കുന്നു; വിട വാങ്ങുന്നത് സംഗീത ലോകത്തെ തലകീഴ് മറിച്ചൊരു ‘ടെക് സംഭവം’.!

0
277

ആപ്പിള്‍ ഐപോഡിന്‍റെ (Appl IPod) നിര്‍മ്മാണം അവസാനിപ്പിക്കുന്നു എന്ന് പ്രഖ്യാപിച്ചത് ഒരു യുഗത്തിന് അവസാനം കുറിക്കുന്ന പ്രഖ്യാപനമായി. ടെക് ചരിത്ര പുസ്തകങ്ങളിൽ ആപ്പിള്‍ എഴുതിയിട്ട ഒരു മറക്കാന്‍ കഴിയാത്ത ഒരു ഒരു അധ്യായമാണ് ആപ്പിള്‍ ഐപോഡിന്‍റെത്. മ്യൂസിക്ക് (Music) ഇന്‍ട്രസ്ട്രിയുടെ ചരിത്രം തലകീഴായി മറിച്ച ഒരു ഉപകരണം തന്നെയായിരുന്നു ഐപോഡ്.

2001 ഒക്ടോബറിലാണ് ആദ്യമായി ആപ്പിള്‍ ഐപോഡ് ഇറക്കിയത്. അന്ന് മുതല്‍ വിവിധ കാലങ്ങളില്‍ ഇറങ്ങിയ ഐപോഡുകളില്‍ അവസാനം വിൽപ്പനയ്‌ക്കെത്തിയത് 2019ലെ ഐപോഡ് ടച്ചാണ്. ഐഫോണുകളുടെ പ്രചാരത്തോടെ തന്നെ ഐപോഡ് എന്ന ഉപകരണം അപ്രധാനമായെങ്കിലും, ആപ്പിളിന്‍റെ ഐപോഡ് പിന്‍വലിക്കുന്ന പ്രഖ്യാപനത്തോട് വൈകാരികമായി പ്രതികരിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകള്‍ നിരവധി കാണാന്‍ കഴിയും. പ്രത്യേകിച്ച് അമേരിക്കന്‍‍ യൂറോപ്യന്‍ നാടുകളില്‍.

2007 ല്‍ തന്നെ  ടച്ച്‌സ്‌ക്രീൻ മോഡൽ ഐപോഡ് ടച്ച് ആപ്പിള്‍ ഇറക്കിയിരുന്നു. എന്തായാലും ഉത്പാദനം നിര്‍ത്തിയെങ്കിലും ഇപ്പോള്‍ ഉള്ള സ്റ്റോക്ക് തീരും വരെ വിപണിയില്‍ ഐപോഡ് മോഡല്‍ ലഭിക്കും എന്നാണ് ആപ്പിള്‍ അറിയിക്കുന്നത്. 21 വര്‍ഷത്തോളം ആപ്പിള്‍ ഐഫോണിന്‍റെ വിവിധ മോഡലുകള്‍ ആപ്പിള്‍ പുറത്തിറക്കി. 2014 മുതല്‍ തന്നെ ആപ്പിള്‍ ഐപോഡ് മോഡലുകളെ ഒന്നൊന്നായി ഒഴിവാക്കിയിരുന്നു. ആദ്യം പ്രവര്‍ത്തനം നിര്‍ത്തിയത് ഐപോഡ് ക്ലാസിക്ക് ആയിരുന്നു. 21 വര്‍ഷത്തിനിടെ ആപ്പിള്‍ ഏഴു തലമുറ ഐപോഡുകള്‍ രംഗത്ത് ഇറക്കിയിട്ടുണ്ട്.

മ്യൂസിക്കും ഐപോഡും

ആപ്പിള്‍ സ്ഥാപകനായ സ്റ്റീവ് ജോബ്‌സ് ഒരു സംഗീത പ്രേമിയാണ് എന്ന കാര്യം ലോകത്തിന് അറിയാവുന്നതാണ്. ബോബ് ഡിലന്റെയും ദി ബീറ്റിൽസിന്റെയും സംഗീതം അസ്വദിക്കുന്നയാളായിരുന്നു ജോബ്സ്. അതിനാല്‍ തന്നെ ഒരു കാര്യം വ്യക്തം സംഗീതം എല്ലായ്പ്പോഴും ആപ്പിൾ ഡിഎൻഎയിൽ ഉണ്ടായിരുന്നു. 2001-ൽ ഐപോഡ് ആപ്പിളിന്‍റെ ഒരു പ്രധാന ഉത്പന്നം എന്ന നിലയില്‍ തന്നെയാണ് പുറത്തിറക്കിയത്. അന്ന് ഇതിന്‍റെ വിപണന സാധ്യത എത്രത്തോളം എന്ന് സംശയിച്ചിരുന്ന ആപ്പിള്‍ വിമര്‍ശകര്‍ ഏറെയായിരുന്നു. എന്നാല്‍ അവരെയെല്ലാം ഞെട്ടിക്കുന്നതായിരുന്നു ഐപോഡിന്‍റെ വളര്‍ച്ച.

ഐപോഡിന് മുന്‍പ് ആപ്പിളിന്റെ പ്രധാന ഉത്പന്നം മക്കിന്റോഷ് പേഴ്സണല്‍ കമ്പ്യൂട്ടര്‍ ആയിരുന്നു. കമ്പ്യൂട്ടര്‍ എന്ന ഉപകരണത്തെ കൂടുതല്‍ പേഴ്സണലായ ഒരു ഉപകരണമാക്കി മാറ്റുവാന്‍ മക്കിന്റോഷ് സഹായിച്ചിട്ടുണ്ട്. ശരിക്കും ഐപോഡ് വന്നതോടെ അതിന്‍റെ ഗുണമേന്‍മ കണ്ട് അത് വാങ്ങിയ പലരും ആപ്പിളിന്‍റെ മക്കിന്റോഷ് അടക്കമുള്ള ഉപകരണങ്ങളിലേക്ക് ശ്രദ്ധ പതിപ്പിക്കുകയാണ് ഉണ്ടായത്. ഗാനങ്ങള്‍ ഫീഡ് ചെയ്യാനും മക്കിന്റോഷ് വേണമായിരുന്നു എന്നതാണ് നേര്.

ഐപോഡ് മറ്റേതൊരു ഉപകരണത്തെയും പോലെയായിരുന്നില്ല എന്നത് തന്നെയാണ് സാങ്കേതികമായി അതിനെ മികവുറ്റതാക്കിയത്. പെട്ടെന്ന് ആളുകൾക്ക് ഫ്ലാഷ് പ്ലെയറുകൾ പോലെ ചെറുതായ ഒരു മ്യൂസിക് പ്ലെയര്‍ ഉപയോഗിക്കാന്‍ സാധിച്ചു. ഒരാളുടെ കൈയ്യിലെ മുഴുവന്‍ സംഗീത ശേഖരവും ഒരു ചെറിയ ഉപകരണത്തിലേക്ക് ചുരുങ്ങി. ഒരാളുടെ പോക്കറ്റിൽ 100-ഓളം സിഡികൾ ഉള്ളതുപോലെയുള്ള അനുഭവമായി ഇത് മാറിയപ്പോള്‍. അത് മ്യൂസിക്ക് വിപണിയുടെ ചരിത്രം തന്നെ മാറ്റി.

ഒപ്പം തന്നെ പ്രത്യേകതകളിലും ഐപോഡ് വേറെ ലെവല്‍ എന്ന് തന്നെ പറയണം അന്നത്തെ കാലത്ത്. മികച്ച ഇന്റർഫേസും സമാനതകളില്ലാത്ത ബാറ്ററി ലൈഫും ഐപോഡ് നൽകി. ഒരു ഉപയോക്താവിന് മൂന്ന് ക്ലിക്കുകളിൽ കൂടുതൽ സംഗീതം പ്ലേ ചെയ്യാൻ കഴിയണം എന്ന ആശയം തന്നെ വളരെ നന്നായി ആപ്പിള്‍ ഐപോഡ് നടപ്പിലാക്കി. ഒപ്പം 10 മണിക്കൂറോളം ബാറ്ററി ടൈമും.

സംഗീത വ്യവസായത്തിന്‍റെ രക്ഷപ്പെടുത്തല്‍ കൂടിയായിരുന്നു ഐപോഡ് എന്ന് പറയാം. ആപ്പിള്‍ ഈ സേവത്തിലൂടെ സംഗീതത്തിന് പണം നൽകാൻ ആളുകളെ പ്രോത്സാഹിപ്പിച്ചു. മക്കിന്റോഷ് കമ്പ്യൂട്ടറിൽ നിന്ന് ഐപോഡിലേക്ക് ലോഡുചെയ്ത ഗാനങ്ങൾ, മറ്റൊരു മക്കിന്റോഷ് കമ്പ്യൂട്ടറിലേക്ക് ലോഡുചെയ്യാൻ കഴിയില്ല എന്ന പ്രത്യേകതയിലൂടെ പൈറസിക്കെതിരെ അടക്കം ആപ്പിള്‍ ആക്കാലത്ത് വലിയൊരു പോരാട്ടമാണ് നടത്തിയത് എന്നാണ് ഇന്ന് വിലയിരുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here